Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ടി കെ ബാലന്റെ പതിനേഴാം ചരമ വാർഷിക ദിനം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ട്രഷറർ എൻ നിമൽ രാജ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. രാവിലെ പയ്യാമ്പലത്ത് സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *