Kerala NGO Union

               ചെറുതോണി:മെഡിക്കൽ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ  24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ് ) തസ്തികകൾ  സൃഷ്ടിക്കുവാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിലും 2 ഡയാലിസിസ് ലാബ് അസിസ്റ്റൻറ്  തസ്തിക പുതുതായി  സൃഷ്ടിക്കപ്പെടും.  സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ പ്രകടനം നടത്തി . യൂണിയൻ ജില്ലാ സെക്രട്ടറി  എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിൻ്റ്  സെക്രട്ടറി വി എസ് സുനിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് ജാഫർഖാൻ,ഏരിയ പ്രസിഡൻറ്  ജെയിംസ് ജോൺ, ഡി ഷാജു ,പി എസ് അജിത എന്നിവർ സംസാരിച്ചു.