Skip to main content

Kerala NGO Union

പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഏറ്റെടുത്തുകൊണ്ട് കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ ഔഷധസസ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ബഹുമാനപ്പെട്ട വർക്കല എംഎൽഎ വി.ജോയി നിർവ്വഹിച്ചു . യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്, ഡോ. ഗണേഷ് ബാബു എസ് സിഎംഒ ജില്ലാ ആയുർവേദ ആശുപത്രി വർക്കല എന്നിവർ ആശംസ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ ജില്ലാസെക്രട്ടറി കെ എ . ബിജുരാജ്, ജില്ലാ പ്രസിഡൻറ് കെ എം സക്കീർ എന്നിവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി. ശ്രീകുമാർ ,എസ്.ശ്രീകുമാർ , എം. രഞ്ജിനി , ജില്ലാ ഭാരവാഹികളായ അർച്ചന ആർ പ്രസാദ്, എ ഷാജഹാൻ, പി കെ. വിനുകുമാർ, ജില്ലാസെക്രട്ടറിയേറ്റ്,  ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *