Kerala NGO Union

റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി.

റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റ ഉത്തരവുകൾ അടിയന്തരമായി പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലാ കളക്‌ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതിനനുസരിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും റവന്യൂ വകുപ്പിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കൊല്ലം ജില്ലാ കളക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. നിസ്സാമുദ്ദീൻ, സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത് എന്നിവർ സംസാരിച്ചു.

കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കരുനാഗപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, കൊട്ടാരക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, പുനലൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, കുന്നത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, പത്തനാപുരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. ഷാജി എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. രാജേഷ്, കെ. ജയകുമാർ, സൂസൻ തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *