Kerala NGO Union

സിവിൽ സർവീസിൽ നവലിബറൽ നയങ്ങൾ അടിച്ചേൽപിക്കാനുള്ള UDF സർക്കാരിന്റെ ശ്രമത്തിനെതിരെ നടത്തിയ ധീരമായ ചെറുത്തു നിൽപിന്റെ 32 ദിനരാത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 2002 ജനുവരി 16 ന്  ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ  28 ഇന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് കവർന്നെടുത്തത്. പെൻഷൻ, ക്ഷാമബത്ത, ലീവ് സറണ്ടർ, ഭവന വായ്പ തുടങ്ങിയവയൊക്കെ നിഷേധിച്ചു. തസ്തിക വെട്ടിക്കുറക്കൽ, നിയമന നിരോധനം, സ്കൂളുകൾ അടുപൂട്ടൽ, തുടങ്ങിയവ വ്യാപകമാക്കി. സിവിൽ സർവീസിനെ തന്നെ ഇല്ലാതാക്കുന്ന ഉത്തരവിനെതിരെ പിന്നീട് കേരളം ദർശിച്ചത് സമാനതകളില്ലാത്ത പോരാട്ടമാണ്. എല്ലാ സംഘടനകളും ഐക്യത്തോടെ സമരരംഗത്തിറങ്ങി. 2002 ഫെബ്രു: 6 മുതൽ മാർച്ച് 9 വരെ സിവിൽ സർവീസ് ഉജ്വല പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.എസ്മ, സസ്പെൻഷൻ, അറസ്റ്റ്, ജയിലിലടക്കൽ, വാടക ഗുണ്ടകളുടെ അക്രമം, രാത്രിയും പകലുമെന്നില്ലാതെ ജീവനക്കാരുടെ വീട്ടിൽ ചെന്ന് പോലീസ് അതിക്രമം,  സമരത്തെ പരാജയപ്പെടുത്താൻ നടത്തിയ എല്ലാ ശ്രമങ്ങളെയും അതിജീവിച്ചാണ് സമരം മുന്നോട്ടു പോയത്. കേരളത്തിലെ പൊതു സമൂഹവും, തൊഴിലാളികളും സമരത്തെ അകമഴിഞ്ഞ് പിന്തുണച്ചു. ജീവനക്കാരുടെ വർഗ ഐക്യത്തിനും പോരാട്ടവീര്യത്തിനു മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. രാജ്യത്ത് സിവിൽ സർവീസാ കെ നവലിബറൽ നയങ്ങളുടെ ഭാഗമായി ഇല്ലാതായി കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത്  2002 ലെ ഈ ധീരമായ ചെറുത്തു നിൽപിന്റെ പ്രസക്തി ഏറ്റവും അധികം ചർച്ച ചെയ്യപെടേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *