Skip to main content

Kerala NGO Union

തൊടുപുഴ:സർവീസിൽ നിന്നും വിരമിച്ച പി എസ് പ്രേമക്ക് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
     യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവും , ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും,തൊടുപുഴ ഈസ്റ്റ് ഏരിയാ പ്രസിഡൻറുമായിരുന്നു  പി എസ് പ്രേമ.
     പാർട്ട് ടൈം ജീവനക്കാരിയായി സർവ്വീസിൽ പ്രവേശിച്ച നാൾ മുതൽ കേരള എൻ.ജി.ഒ യൂണിയന്റെ ഭാഗമായി നിലയുറപ്പിച്ച പി എസ് പ്രേമ സാധാരണ ജീവനക്കാരെ വിശേഷിച്ചം വനിതാ ജീവനക്കാരെ
എൻ ജി ഒ യൂണിയനും സംഘടന ഉയർത്തിപ്പിടിക്കുന്ന പുരോഗമന ആശയങ്ങളോടും ചേർത്തു നിർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.
     യാത്രയയപ്പ് സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ വി അമ്പിളി അധ്യക്ഷത വഹിച്ചു.എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ,ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ്‌ കെ കെ പ്രസുഭകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഏരിയ സെക്രട്ടറി സി എം ശരത് സ്വാഗതവും ഏരിയ ജോ സെക്രട്ടറി പി എം ജലീൽ നന്ദിയും പറഞ്ഞു