Kerala NGO Union

പണിമുടക്കവകാശം നിയമം മൂലം തൊഴിലവകാശമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കൗൺസിലിന്റേയും, സമരസമിതിയുടേയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 1000  ഓഫീസ് കേന്ദ്രങ്ങളിൽ പണിമുടക്കവകാശ-ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ ജനാധിപത്യ സദസ്സ് നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന
 സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. PWD കോംപ്ലക്സിൽ എൻ.ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ, GST കോപ്ലക്സിൽ KGOA സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ, ബീച്ചാശുപത്രി പരിസരത്ത് KMCSU സംസ്ഥാന കമ്മറ്റി അംഗം വി.പി ഉണ്ണികൃഷ്ണൻ , കോഴിക്കോട് താലൂക്ക് ഓഫിസ് പരിസരത്ത് ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം ടി.എം സജീന്ദ്രൻ , പി.എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബി.നസീർ , ഫിഷറീസ് കോപ്ലക്സിൽ എൻ.ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സിന്ധുരാജൻ, DD ഓഫീസ് പരിസരത്ത് KSTA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ , വടകര സിവിൽ സ്‌റ്റേഷനിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി രാജേഷ്, കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി പി.സി ഷജീഷ് കുമാർ , സെക്രട്ടേറിയറ്റ് അംഗം ജിതേഷ് ശ്രീധർ , യു. ഷിന എന്നിവരും താമരശ്ശേരിയിൽ എൻ. ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം. ദൈദ്യേന്ദ്ര കുമാർ , നാദാപുരത്ത് എൻ.ജി ഒ യൂണിയൻ ജില്ലാ ട്രഷറർ വി സാഹിർ ,ചാലപ്പുറത്ത് വിവിധ ഓഫിസുകളിൽ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.എസ് സ്മിജ., ടി. ഷൗക്കത്ത് എന്നിവരും സംസാരിച്ചു.