Kerala NGO Union

കേരളത്തിൻറെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ. ശക്തമായി പ്രതിഷേധിച്ചു.കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിൻ്റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകാനടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു അധ്യാപകൻ തന്നെ അക്രമത്തിന് നേതൃത്വം കൊടുത്തു എന്നത് അത്യന്തം ലജ്ജാകരമാണ്. അക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ട്  ഓഫീസ് കോംപ്ലക്സുകൾക്കും വിദ്യാലയങ്ങൾക്കുംമുന്നിൽ FSETO നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എൻ.ജി യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി രാജേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജിൽ നടന്ന പ്രകടനത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ, കെ.ജി.എൻ എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി ഷീന , എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.കെ സജിത്ത്, PWD കോപ്ലക്സിൽ എൻ.ജി ഒ യൂണിയൻ ജില്ലാ ജോസെക്രട്ടറി പി.സി ഷജിഷ് കുമാർ , വടകര സിവിൽ സ്റ്റേഷനിൽ കെ.ജി ഒ എ ജില്ലാ വൈസ് പ്രസിഡൻറ്  പി രാജീവൻ , എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി സജിത്ത്കുമാർ , കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം  ജിതേഷ് ശ്രീധർ , ക്രിസ്റ്റി ദാസ് , ചാലപ്പുറം സഹകരണ ഭവനനു മുന്നിൽ ജില്ലാ കമ്മറ്റി അംഗം ബിജീഷ്, ഗവ: ആർട്സ് കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ ,ടി ഷൗക്കത്ത് എന്നിവരും സംസാരിച്ചു.  ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു