Kerala NGO Union

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും
വിലക്കയറ്റം രൂക്ഷമാക്കുന്ന തരത്തിൽ അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി , എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ ഷീന ബി നായർ, കെജിഒഎ ഏരിയ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കോട്ടയം ടൗണിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി, കെ ഡി സലിം കുമാർ, എൻ പി പ്രമോദ് കുമാർ, സുദീപ് എസ് എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അനൂപ് എസ്, ഷെമീർ മുഹമ്മദ്‌, രാജി എസ് എന്നിവരും
വൈക്കം സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ വിപിനൻ, ജയശങ്കർ, ജാസ്മിൻ എന്നിവരും
പാലായിൽ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പ്രവീൺ കെ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി വി വിമൽ കുമാർ, കെഎസ്‍‌ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ രാജ് കുമാർ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ജി സന്തോഷ് കുമാർ, കെജിഒഎ ഏരിയ സെക്രട്ടറി മൈക്കിൾ മാമ്മൻ, പി എം സുനിൽകുമാർ,അനൂപ് സി മറ്റം.
ഏറ്റുമാനൂരിൽ എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ബിലാൽ കെ റാം, അനൂപ് എസ് (എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ), ഇ കെ ഹാഷിം, അനൂപ് ചന്ദ്രൻ, അനീഷ് വിജയൻ, അലക്സ്‌ സി പാപ്പച്ചൻ,
ചങ്ങനാശ്ശേരിയിൽ എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ജോമോൻ കെ ജെ, ബെന്നി പി കുരുവിള, സുനിൽ കുമാർ വി കെ, രതീഷ് ആർ എസ്, സുനിൽകുമാർ വി കെ, പാമ്പാടിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം സജിമോൻ തോമസ്, ബീന എം കെ, കെ ബി ജയകുമാർ, സുനിൽകുമാർ പി ചെല്ലപ്പൻ പുഷ്‌കിൻ പി എസ് എന്നിവരും സംസാരിച്ചു.