Skip to main content

Kerala NGO Union

റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങൾ;  എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി.

റവന്യൂ വകുപ്പിലെ താൽക്കാലിക തസ്‌തികകൾക്ക് തുടർച്ചാനുമതി നൽകുക, പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്‌ത്രീയമായ വർക്കിംഗ് അറേഞ്ച്‌മെന്റുകൾ നിർത്താലാക്കുക, വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ കളക്‌ടറേറ്റിന് മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് കളക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു.

കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, കരുനാഗപ്പള്ളിയിൽ യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, പുനലൂരിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, കുന്നത്തൂരിൽ   ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കൊട്ടാരക്കരയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ, പത്തനാപുരത്ത് യൂണിയൻ ഏരിയാ സെക്രട്ടറി മുഹമ്മദ് ഇസ്‌മയിൽ എന്നിവർ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, കെ.സി. റൻസിമോൾ, യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറി ജി. ശുഭാബോസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.