Kerala NGO Union

സാമൂഹ്യ വിപത്തായി മാറിയ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നവമ്പര്‍ 1 വരെ സംഘടിപ്പിക്കുന്ന. തീവ്ര പ്രചരണ പരിപാടികളില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിചേരുകയാണ്പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യ പ്രഭാഷണം നടത്തി.സിവില്‍ എക്സൈസ് ഓഫീസില്‍ വിജേഷ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.