Kerala NGO Union

1973ലെ 54 ദിവസം നീണ്ട ഐതിഹാസികമായ പണിമുടക്കിന്റെ അമ്പതാം വാർഷികം ആചരിച്ചു

 

സംസ്ഥാന സിവിൽ സർവീസ് രംഗത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണ്ണ ശോഭയിൽ ജ്വലിക്കുകയാണ് 1973ലെ 54 ദിവസത്തെ പണിമുടക്കം.
ഇടക്കാലാശ്വാസവും സമയബന്ധിത ശമ്പള പരിഷ്കരണവും നേടിയെടുക്കാനായി 1973 ജനുവരി മാസം പത്താം തീയതി ആരംഭിച്ച പണിമുടക്കം കേരളത്തിൻറെ സിവിൽ സർവീസസ് രംഗത്ത് മാത്രമല്ല സാമൂഹ്യരംഗത്തും വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. 1973 ലെ ഐതിഹാസമായ പോരാട്ടത്തിന്റെ അമ്പതാം വാർഷികം സമുചിതമായി ആചരിച്ചുകൊണ്ട് സമര നേതാക്കളുടെ സംസ്ഥാനതല സംഗമം ജനുവരി 31ന് തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. അതിൻറെ തുടർച്ചയായി 73ലെ ഐതിഹാസിക സമരത്തിന്റെ പങ്കാളികളായ ജീവനക്കാരുടെയും അധ്യാപകരുടെയും
തൃശ്ശൂർ ജില്ലാതല സമരനേതൃസംഗമം 2021 ഫെബ്രുവരി 14ന് ചൊവ്വ ഉച്ചതിരിഞ്ഞ് 3 30ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്നു.
സമര നേതൃസംഗത്തിന്റെ ഉദ്ഘാടനം ബേബി ജോൺ മാസ്റ്റർ നിർവഹിച്ചു. 54 ദിവസം നീണ്ട ഐതിഹാസമായ പണിമുടക്കിന്റെ സ്മരണകൾ സമര നേതാക്കൾ പങ്കുവയ്ച്ചു.
1973ലെ സമര സഖാക്കളായ എ വി ജഗന്നിവാസൻ, പി വി ശ്രീധരൻ, ഒ ആർ സോമശേഖരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ പങ്കെടുത്ത മുൻകാല നേതാക്കളെ ആദരിച്ചു.
FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ FSETO ജില്ലാ പ്രസിസണ്ട് വി വി ശശി മാഎസ്സ്റ്റർ അദ്ധ്യക്ഷനായിരുന്നു.
കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് കെ വി പ്രഫുൽ KSTA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി മദനമോഹനൻ, കെ എം സി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സിന്ധു കെ ജി ഒ എ ജില്ലാ സെക്രട്ടറി എ സി ശേഖർ, അഗ്രികൾച്ചറൽ എംപ്ലോയീസ് അസോസിയേഷൻ സി വി ഡെന്നി കെ ജി എൻ എ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് എന്നിവർ പങ്കെടുത്തു.