Kerala NGO Union

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി.
1993 ൽ സഹകരണ മേഖലയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 2019 ലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സൗജന്യ ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ദീർഘ വീക്ഷണത്തോടുകൂടിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള ആഗിരണ പ്രക്രിയ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. അതിൻ പ്രകാരം ഡോക്‌ടർമാർ, നഴ്‌സുമാർ, ഡെന്റൽ, ഫാർമസി, നഴ്‌സിംഗ്, നോൺ മെഡിക്കൽ വിഭാഗങ്ങളിലെ അധ്യാപകർ, പാരാമെഡിക്കൽ, മിനിസ്റ്റീരിയൽ, മറ്റിതരവിഭാഗം എന്നിവരുടെതടക്കമുള്ള 1573 തസ്‌തികകൾ സൃഷ്ടിച്ചു. ജീവനക്കാർ ഡോക്ട‌ർമാരുടെയും, നേഴ്സുമാരുടെയും ആഗിരണ പ്രക്രിയ നടപ്പാക്കിയിരുന്നു. എന്നാൽ പാരാ മെഡിക്കൽ മിനിസ്റ്റീരിയൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികൾ അനന്തമായി നീണ്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ നിർണ്ണയിക്കപ്പെട്ട തസ്തികകളിൽ തന്നെ ഒട്ടേറെ അപാകതകൾ നിലനിൽക്കുകയാണ്.കോളേജ് സഹകരണ മേഖലയിലായിരുന്നപ്പോൾ അനുവദിക്കപ്പെട്ട ശമ്പള സ്കെയിലും ക്ഷാമബത്ത നിരക്കുമാണ് ഇപ്പോഴും ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിയായ പ്രശ്‌നങ്ങളാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാർ അഭിമുഖീകരിക്കുന്നത്, സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ധർണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി ശശിധരൻ ഉദ്ഘാടനം ചെയ്‌തു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ വി.കെ ഷീജ അഭിവാദ്യം ചെയ്തു .
നോർത്ത് ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ് സ്വാഗതവും തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ നന്ദിയും പറഞ്ഞു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി. സുരേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി സുനിൽ കുമാർ, വി.കെ ഉദയൻ, എൻ.എസ് ഷൈൻ,
എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ നന്ദിയും പറഞ്ഞു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. സുരേഷ്ബാബു, ജി, ശ്രീകുമാർ, കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി.
1993 ൽ സഹകരണ മേഖലയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 2019 ലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സൗജന്യ ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ദീർഘ വീക്ഷണത്തോടുകൂടിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള ആഗിരണ പ്രക്രിയ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. അതിൻ പ്രകാരം ഡോക്‌ടർമാർ, നഴ്‌സുമാർ, ഡെന്റൽ, ഫാർമസി, നഴ്‌സിംഗ്, നോൺ മെഡിക്കൽ വിഭാഗങ്ങളിലെ അധ്യാപകർ, പാരാമെഡിക്കൽ, മിനിസ്റ്റീരിയൽ, മറ്റിതരവിഭാഗം എന്നിവരുടെതടക്കമുള്ള 1573 തസ്‌തികകൾ സൃഷ്ടിച്ചു. ജീവനക്കാർ ഡോക്ട‌ർമാരുടെയും, നേഴ്സുമാരുടെയും ആഗിരണ പ്രക്രിയ നടപ്പാക്കിയിരുന്നു. എന്നാൽ പാരാ മെഡിക്കൽ മിനിസ്റ്റീരിയൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികൾ അനന്തമായി നീണ്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ നിർണ്ണയിക്കപ്പെട്ട തസ്തികകളിൽ തന്നെ ഒട്ടേറെ അപാകതകൾ നിലനിൽക്കുകയാണ്.കോളേജ് സഹകരണ മേഖലയിലായിരുന്നപ്പോൾ അനുവദിക്കപ്പെട്ട ശമ്പള സ്കെയിലും ക്ഷാമബത്ത നിരക്കുമാണ് ഇപ്പോഴും ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിയായ പ്രശ്‌നങ്ങളാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാർ അഭിമുഖീകരിക്കുന്നത്, സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ധർണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി ശശിധരൻ ഉദ്ഘാടനം ചെയ്‌തു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ വി.കെ ഷീജ അഭിവാദ്യം ചെയ്തു .
നോർത്ത് ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ് സ്വാഗതവും തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *