Kerala NGO Union

ഉദയഗിരി: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഉദയഗിരി ഗ്രാമപഞ്ചായത്തിലെ താബോറിൽ നിർമ്മിച്ച വീടിൻെറ താക്കോൽ എംവി ജയരാജൻ  പി പി അനീഷിനും കുടുംബത്തിനും കൈമാറി.
കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് ചന്ദ്രശേഖരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ   അഭിഷ കെ എസ് , ഷീജ വിനോദ് , വാർഡ് മെമ്പർ മിനി  ഉപ്പുമാക്കൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും തളിപ്പറമ്പ് ഏരിയ സെക്രട്ടറി ടി പ്രകാശൻ നന്ദിയും പറഞ്ഞു.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ നവംബർ 14 ന് രാവിലെ 10.30 ന് ചെറുപഴശിൽ  നടക്കുന്ന ചടങ്ങിൽ വച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ കൈമാറും
‘നവകേരളം ജനപക്ഷ സിവിൽ സർവ്വീസ് ‘  എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സമൂഹത്തിന് ഗുണപ്രദമാകുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് യൂണിയൻ ഏറ്റെടുത്തത്. പാലിയേറ്റീവ് /ആരോഗ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് 15 ആംബുലൻസുകൾ നൽകുകയും തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് സൗകര്യമൊരുക്കാനായി ‘തണൽ’ എന്ന പേരിൽ ഷോർട്ട് സ്റ്റേ ആൻന്റ് ഹെൽപ് ഡെസ്ക് സെന്റർ ആരംഭിക്കുകയും ചെയ്തു.
ഒഴിവു ദിവസങ്ങളിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 2000 ജീവനക്കാരുടെ സന്നദ്ധസേന രൂപീകരിക്കുകയും ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ രക്തദാന അവയവദാന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *