Kerala NGO Union

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ പാലിയേറ്റീവ് ഉപകരണങ്ങളുമായി കേരള എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി.കേരള എൻജിഒ യൂണിയൻറെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ സേവന ജനോന്മുഖ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് വരികയാണ്. അതിദരിദ്രരായവരീൽ ഭവനരഹിതരായ 60 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതോടൊപ്പം തന്നെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ആംബുലൻസുകൾ വാങ്ങിച്ച് നല്ക്കുകയും പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് പാലിയേറ്റീവ് സാമഗ്രികൾ വാങ്ങിച്ചു നൽകുകയും ചെയ്യുന്ന പ്രവർത്തനവും ഏറ്റെടുത്തു വരുന്നു.ഇതിന്റെ ഭാഗമായി യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു. ജില്ലയിലെ തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് ഒരു ആംബുലൻസ് സംഭാവന നല്കുകയും ചെയ്യും. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും രണ്ട് വോളണ്ടിയർമാരെ വീതം രൂപീകരിക്കുകയും അവരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ രക്തദാന സേനക്കും അവയവദാന സേനക്കും രൂപം നൽകി കഴിഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി. ട്രോളികൾ പാലിയേറ്റീവ് ഉപകരണങ്ങൾ മരുന്നുകൾ ഉൾക്കൊള്ളുന്ന പാലീയേറ്റീവ് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എൽ അഞ്ജു അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, കോഴഞ്ചേരി ജില്ലാ ആശുപത്രി ആർഎംഒ ഡോ. സ്വപ്ന ജോർജ്, ഡോ. റെജി ജോർജ്, ജില്ലാ നഴ്സിംഗ് ഓഫീസർ ലാലി തോമസ്, ജില്ല വൈസ് പ്രസിഡന്റ് പി ബി മധു തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂർ ശങ്കരൻ ആർഎംഒ ഡോ സ്വപ്ന ജോർജിന് കൈമാറി. രക്തദാന സേനയുടെയും അവയവദാന സേനയുടെയും സമ്മതപത്രം യൂണിയൻ ജില്ലാ സെക്രട്ടറിയിൽ നിന്നും ഡി. എൻ. ഓ. ലാലി തോമസ് ഏറ്റുവാങ്ങി. യൂണിയൻ ജില്ലാസെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ജി അനീഷ് കുമാർ നന്ദിയും പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *