Kerala NGO Union

അധികാര വികേന്ദ്രീകരണം വഴി യാഥാർത്ഥ്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ തദ്ദേശ സ്വയം ഭരണപൊതു സർവീസ് യാഥാർത്ഥ്യമാക്കിയത്. പുതുതായി രൂപീകരിക്കപ്പെട്ട വകുപ്പ് എന്ന നിലയിയിൽ ജീവനക്കാരുടെ തൊഴിൽ സാഹചര്യവും ഓഫീസുകളുടെ ഭൗതിക സാഹചര്യവും സംബന്ധിച്ച് ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടി നടപടികൾ ഉണ്ടാക്കുന്നതിന് തദ്ദേശ സ്വയം ഭരണ പൊതുസർവീസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക, ജോലി ഭാരത്തിനനുസരിച്ച് പുതിയ തസ്തികൾ സൃഷ്ടിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ കേരള എൻജി ഒ യുണിയന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിനുമുന്നിലും ജോയിന്റ് ഡയറക്ടർ ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി. പത്തനംതിട്ട ജോയിന്റ് ഡയറക്ടർ ഓഫീസി ന് മുന്നിൽ നടത്തിയ പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, ജില്ലാ സെക്രട്ടറി ആർ പ്രവീൺ, ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *