സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായികമേള – സ്വാഗതസംഘം രൂപീകരിച്ചു
2026 ജനുവരി 10ന് കോഴിക്കോട് വച്ച് നടക്കുന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായികമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ ചെയർമാനും ഹംസ കണ്ണാട്ടിൽ ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു.
ഗവ. മെഡിക്കൽ കോളേജിലെ ജയറാം പണിക്കർ ഹാളിൽ നടന്ന യോഗം മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്ദ് ദേവർകോവിൽഎം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് എന്നിവർ സംസാരിച്ചു. കലാ കായിക സമിതി കൺവീനർ സീമ എസ് സ്വാഗതവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.
