കേരള എൻജിഒ യൂണിയൻ 63-)0 സംസ്ഥാന സമ്മേളനം 2026 മെയ് 28,29,30 തീയതികളിൽ കോട്ടയത്ത് വച്ച് ചേരുകയാണ്
സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം ആഫീസ് ഉദ്ഘാടനം കോട്ടയം എൻജിഒ യൂണിയൻ ഹാളിൽ വെച്ച് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രിയും സ്വാഗത സംഘം ചെയർമാനുമായ വി എൻ വാസവൻ നിർവഹിച്ചു.
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആഫീസ് സ്വാഗതസംഘം ആഫീസായി പ്രവർത്തിക്കും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ . രഘുനാഥൻ, സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ.കെ അനിൽകുമാർ, സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ, ,കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, ജനറൽ കൺവീനർ സീമ എസ് നായർ, യൂണിയൻ മുൻ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം ഉദയൻ വി.കെ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ
സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി ഷാജി ,എം എൻ അനിൽ കുമാർ , വി വി വിമൽകുമാർ എന്നിവർ പങ്കെടുത്തു.
See less