ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയാണ്.
നമ്മുടെ രാജ്യത്തെ സാമ്പത്തിക മേഖലയും അതേ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നമ്മുടെ രാജ്യത്ത് ഉപജീവനത്തിന്, മെച്ചപ്പെട്ട തൊഴിലിന്, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ സമരരംഗത്താണ് . ഈ പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക പ്രശ്നത്തിന്റെ മുഴുവൻ ഭാരവും തൊഴിലാളി വർഗ്ഗത്തിന്റെ മേൽ കെട്ടിവയ്ക്കുകയാണ്. വളർന്നുവരുന്ന തൊഴിലാളികളുടെ അസംതൃപ്തി മുതലെടുക്കാൻ ശ്രമിക്കുന്നത് വലതുപക്ഷ ശക്തികളാണ്.
അവർ അതിനായി ജനങ്ങളെ വിഭജിക്കുകയും തൊഴിലാളികളുടെ ഐക്യം തകർക്കുകയും ഉപജീവന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും പ്രക്ഷോഭങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വംശീയതയും ജാതീയതിയും തുടങ്ങി വിഭാഗീയമായ ആശയങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നു
കുത്തകകളാൽ നയിക്കപ്പെടുന്ന ഭരണകൂടം തൊഴിൽ സമരങ്ങളെ, തൊഴിലാളി സംഘടനകളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കൂട്ടായി വിലപേശനുള്ള തൊഴിലാളികളുടെ സംഘടിത ശക്തിയെ തന്നെ ഇല്ലാതാക്കാൻ അവർ – കോർപ്പറേറ്റുകൾ ശ്രമിക്കുകയാണ് ഇതിൻറെ ഭാഗമായാണ് പുതിയ ലേബർ കോഡുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ലേബർ കോഡുകൾ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാനമായിരുന്നു കേരളം. എന്നാൽ രാജ്യത്ത് പല സംസ്ഥാനങ്ങളും ലേബർ കോഡിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വിരുദ്ധ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ്. അത്തരം നയങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക സിവിൽ സർവീസിനെയാണ്. ലാഭകരമല്ല എന്നതിൻ്റെ പേരിൽ നിരവധി സ്കൂളുകളാണ് വിവിധ സംസ്ഥാനങ്ങളിൽ അടച്ചുപൂട്ടിയത്. വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും അത്തരം സംസ്ഥാനങ്ങളിൽ സാധാരണക്കാർക്ക് അന്യമാവുകയാണ്. സ്ഥിര നിയമനങ്ങൾ നടത്താതെ കരാർ കാഷ്വ നിയമനങ്ങൾ നടത്തി ധന കമ്മി കുറയ്ക്കാനാണ് അത്തരം സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്.
ഇതിൽ നിന്ന് വ്യത്യസ്തമായി,
രാജ്യത്തിന് തന്നെ മാതൃകയായ സിവിൽ സർവീസിനെ വാർത്തെടുത്ത് – സൃഷ്ടിച്ചെടുത്ത നയമാണ് നാളിതുവരെ കേരളത്തിൽ നടപ്പിലാക്കിയിരുന്നത്
ശക്തമായ ചെറുത്തുനിൽപ്പ് രാജ്യത്താകെ ഉയരുന്നു. ഈ സാഹചര്യത്തിലാണ് കേരള എൻജിഒ യൂണിയൻ്റെ 63 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വലതുപക്ഷവൽക്കരണവും തൊഴിൽ രംഗവും എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാ ജില്ലകളിലും സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്