Skip to main content

Kerala NGO Union

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബഡ്ജറ്റ് സമസ്ത മേഖലകളേയും ചേർത്തുപിടിക്കുന്നു. സംസ്ഥാന സിവിൽ സർവീസിനെ സംരക്ഷിക്കുന്നതിനായി നിരവധി പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ട്. സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും അഞ്ച് വർഷതത്വം പാലിച്ച് ശമ്പളം പരിഷ്കരിക്കും. അതിനായി 12 -ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കും. ജീവനക്കാരുടെ കുടിശിക ക്ഷാമബത്ത ഒരു ഗഡു ഫെബ്രുവരി മാസത്തേ ശമ്പളത്തോടൊപ്പവും ബാക്കി മാർച്ച് മാസത്തേ ശമ്പളത്തോടൊപ്പവും നൽകും. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ മുതൽ നടപ്പിലാക്കും. മെഡിസെപ്പ് 2.0 ഫെബ്രുവരി മുതൽ നടപ്പിലാക്കും. എച്ച്.ബി.എ പുന: സ്ഥാപിക്കും. നിരവധി പ്രഖ്യാപനങ്ങൾ സംസ്ഥാന ധനകാര്യ മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിലുണ്ട്. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസ് കോപ്ലക്സുകളിൽ പ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, ജോ:സെക്രട്ടറി പി.ബി.മധു, അജി.എസ്.കുമാർ, താലൂക്ക് കൺവീനർ എസ്.ശ്രീകുമാർ എം. മോനേഷ്, ബിനു.ജി.തമ്പി, ടി.കെ. സജി എന്നിവർ സംസാരിച്ചു. കോന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് : പ്രസിഡൻ്റ് എൽ.അഞ്ജു, കെ.ജി.ഒ. എ. ജില്ലാ ജോ:സെക്രട്ടറി സി.പി. രാജേഷ് കുമാർ, ടി.ആർ ബിജുരാജ്, കെ.രാജേഷ്, ജെ.സുജ എന്നിവർ സംസാരിച്ചു. അടൂരിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആർ. രജനിഷ്, ടി.കെ. സുനിൽ ബാബു ,സി.ജെ. ജയശ്രി എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി. ശ്രീരാജ്, ഏരിയ സെക്രട്ടറി ബി.സജീഷ്, കെ.എം.ഷാനവാസ്, സി.എൽ. ശിവദാസ് എന്നിവർ സംസാരിച്ചു.റാന്നിയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഒ.റ്റി. ദിപിൻദാസ് ഉദ്ഘാടനം ചെയ്തു. എസ്. അൻഷാദ് സംസാരിച്ചു. മല്ലപ്പള്ളിയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്രങ്ങളിൽ കെ.എം അൻസാരി, പി.റ്റി.നിഷ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *