
ഫെബ്രുവരി 12 ന് തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിൽ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കും.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക. പി.എഫ്. ആർ.ഡി.എ. നിയമം പിൻവലിക്കുക;പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, എൻ.ഇ.പി പിൻവലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക,കരാർ കാഷ്വൽ നിയമനം അവസാനിപ്പിക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്ര നയം തിരുത്തുക,വൈദ്യുതി, വിത്ത് ബില്ലുകൾ പിൻവലിക്കുക.എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാനത്ത് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിന് മുന്നോടിയായി ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിൽ കളക്ടർക്കും അടൂരിൽ ആർ.ഡി.ഒ.യ്ക്കും തിരുവല്ല,റാന്നി, കോന്നി,മല്ലപ്പള്ളി, എന്നിവിടങ്ങളിൽ തഹസിൽദാർ മാർക്കും പണിമുടക്ക് നോട്ടീസ് നൽകി. ജീവനക്കാർ പ്രകടനമായി എത്തിയാണ് നോട്ടീസ് നൽകിയത്. തുടർന്ന് ജില്ലാ കൺവൻഷൻ നടത്തി. കൺവൻഷൻ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് സുധി കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ ജി അഖിൽ അധ്യക്ഷത വഹിച്ചു. കെ.എൽ.എസ്.എ. സംസ്ഥാന സെക്രട്ടറി കെ അജീഷ് കുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രദീപ്,കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ജില്ലാ പ്രസിഡൻറ് എ.കെ. പ്രകാശ്,എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. ബിനുകുമാർ, എന്നിവർ അഭിവാദ്യം ചെയ്തു.ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി അനീഷ് കുമാർ സ്വാഗതവും ജില്ലാ ചെയർപേഴ്സൺ ദീപാ വിശ്വനാഥ് നന്ദിയും പറഞ്ഞു.നേരത്തെ പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന പ്രകടനം ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ കൺവീനർ ജി. അഖിൽ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് . എ .കെ.പ്രകാശ്, ജോ: കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർ.മനോജ് കുമാർ എന്നിവർ സംസാരിച്ചു.എൻ.ജി.ഓ യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു,വൈസ് പ്രസിഡൻ് എൽ. അഞ്ജു. എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.തിരുവല്ലയിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് മഹേഷ് കുമാർ അദ്ധ്യഷത വഹിച്ചു. കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ : ജാൻകീദാസ് ,ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ പി.ജി.ശ്രീരാജ് എന്നിവർ സംസാരിച്ചു. കോന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ജി ബിനുകുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് എസ്. അജീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എസ്. ജ്യോതിഷ് , എം.പി. ഷൈബി,കെ. സതീഷ് കുമാർ എസ്. ശ്രീലത, കെ.എം. ജസ്ന എന്നിവർ നേതൃത്വം നൽകി. മല്ലപ്പള്ളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ കെ. സഞ്ജീവ്, സമരസമിതി നേതാവ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.റാന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബി.മധു ഉദ്ഘാടനം ചെയ്തു.ജോയിൻറ് കൗൺസിൽ മേഖലാ പ്രസിഡൻറ് എസ് ശിവദാസ് അധ്യക്ഷത വഹിച്ചു ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ ടി.കെ സജി, ഓ.ടി ദിപിൻദാസ്,എസ് അൻഷാദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. അടൂരിൽ ആക്ഷൻ കൗൺസിൽ താലൂക്ക് ചെയർപേഴ്സൺ കെ. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സ്റ്റേറ്റ് കൗൺസിൽ അംഗം ഹരിഹരൻ.ആർ.പിള്ള അധ്യക്ഷത വഹിച്ചു. ആർ രജനീഷ് , സി.ജെ.ജയശ്രീ, ടി.കെ.സുനിൽ ബാബു , എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.