
കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലാവേദിയായ പ്രോഗ്രസീവ് ആർട്സിൻ്റെ നേതൃത്വത്തിൽ കേരളം തുടരും മാനവിക കലാജാഥ പ്രയാണം ആരംഭിച്ചു. പുല്ലാട് ജംഗ്ഷനിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡംഗം അഡ്വ : സുധീഷ് വെൺപാല കലാജാഥ ഉദ്ഘാടനം ചെയ്തു. എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ, ജില്ലാസെക്രട്ടറി ആർ.പ്രവീൺ എന്നിവർ സംസാരിച്ചു.തിരുവല്ല ഡി.ഡി.ഇ. ഓഫീസ്, മല്ലപ്പള്ളി, വെണ്ണിക്കുളം എന്നിവിടങ്ങളിൽ ജാഥാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാജാഥ ഇന്ന് (ചൊവ്വ)രാവിലെ 9 ന് അടൂർ ജനറൽ ആശുപത്രി, 11.30 ന് പന്തളം പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റ് ഉച്ചകഴിഞ്ഞ് 3.30 ന് കുളനട ടൗൺ, 6 ന് ഇലവുംന്തിട്ട എന്നിവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ 9 ന് റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും ജാഥ ആരംഭിക്കും. 11.30 ന് പത്തനംതിട്ട ടൗൺ,ഉച്ചകഴിഞ്ഞ് 3.30 ന് കോന്നി ടൗൺ എന്നിവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് 6 ന് കൊടുമണ്ണിൽ ജാഥ സമാപിക്കും.