Skip to main content

Kerala NGO Union

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ 12 കൺകറൻ്റ് ഓഡിറ്റ് കാര്യാലയങ്ങളും അവയുടെ പ്രവർത്തനത്തിനാവശ്യമായ 68 തസ്തികകളും സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി പ്രകടനം നടത്തി. വകുപ്പിൽ പുതിയതായി ആരംഭിച്ച കൺകറൻറ് ഓഡിറ്റ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ജോയിൻ്റ് ഡയറക്ടർ, സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ഓഡിറ്റ് ഓഫീസർ, ഓഡിറ്റർ എന്നീ വിഭാഗങ്ങളിലായിട്ടാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ജില്ലയിലേക്കും ഒരു കൺകറൻ്റ് ഓഡിറ്റ് ഓഫീസ് അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ഓഡിറ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജി.ബിനുകുമാർ, ട്രഷറർ എസ്.ബിനു,എം വി സുമ, അജി എസ് കുമാർ, ചിനു എസ് നായർ എന്നിവർ സംസാരിച്ചു. തിരുവല്ല ഓഡിറ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *