
സംസ്ഥാന ജീവനക്കാര്‍ക്ക് പെന്ഷന് ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി. നാഷണല്‍ പെന്ഷന് സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്ഷന് സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് മിനിമം പെന്ഷന് ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്ഷന് സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ടാണ് ഇപ്പോൾ ഉത്തരവായത്.2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്ഷന് സ്കീമോ നാഷണല്‍ പെന്ഷന് സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍ പെന്ഷന് സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്ഷന് സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്. വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്ഷന് സ്കീമിലെ പരമാവധി പെന്ഷന് തുക. ഇത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയില്‍ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക. ക്ഷാമാശ്വാസവും ഇതിനോടൊപ്പം ലഭിക്കും. പരമാവധി പെന്ഷന് ലഭിക്കുന്നതിന് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ജി. അനിഷ് കുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, ജോ : സെക്രട്ടറി പി.ബി. മധു , വൈസ് :പ്രസിഡൻ്റ് എൽ.അഞ്ജു, എം.വി. സുമ,അജി.എസ്.കുമാർ, എസ്.ശ്രീകുമാർ, ചിനു. എസ്. നായർ കെ.ജി.ഒ.എ ഏരിയ സെക്രട്ടറി ഡി.ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കോന്നിയിൽ നടന്ന പ്രകടനം കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റിയംഗം എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ, കെ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു ഉദ്ഘാടനം ചെയ്തു. റ്റി. ആർ. ബിജുരാജ് , എസ്. ഷെറീന ബീഗം, ജെ.സുജ, കെ.രാജേഷ് എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി പി.ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ദീപു ഗോപി, അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.റാന്നിയിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഒ.റ്റി.ദിപിൻദാസ് ഉദ്ഘാടനം ചെയ്തു. എസ്. അൻഷാദ് സംസാരിച്ചു. മല്ലപ്പള്ളിയിൽ എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി കെ.സഞ്ജീവ് ഉദ്ഘാടനം ചെയ്തു. കെ.എം. അൻസാരി സംസാരിച്ചു.