Skip to main content

Kerala NGO Union

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ലഭ്യമാക്കിയ ക്ഷാമബത്ത യുടെ പ്രാബല്യ തീയതി മുതൽ കുടിശ്ശിക അനുവദിച്ചതിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധം മൂലം ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് താൽക്കാലിക താമസമുണ്ടായി. ഇപ്പോൾ കേന്ദ്ര സാമ്പത്തിക ഉപരോധത്തേ മറികടന്ന് ജീവനക്കാരുടെ കുടിശികയായ സാമ്പത്തിക ആനുകൂല്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ അനുവദിച്ചതിൽആഹ്ലാദം പ്രകടിപ്പിച്ചാണ് ജീവനക്കാർ പ്രകടനം നടത്തിയത് .പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻ . ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ജി.ഒ യൂണിയൻ ജില്ലാ ജോ സെക്രട്ടറി പി.ബി മധു, അജി.എസ് കുമാർ, എം.വി. സുമ , ചിനു.എസ് നായർ എന്നിവർ സംസാരിച്ചു. കോന്നിയിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനു കുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട കളക്റ്ററേറ്റിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് : പ്രസിഡൻ്റ് എൽ.അഞ്ജു ഉദ്ഘാടനം ചെയ്തു. ടി. ആർ ബിജുരാജ്, കെ.രാജേഷ്, ജെ.സുജ എസ്.ഷെറീന ബീഗം. എന്നിവർ സംസാരിച്ചു.അടൂരിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് എ.കെ. പ്രകാശ് അഭിവാദ്യം ചെയ്തു.തിരുവല്ലയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു കെ.ജി.ഒ.എ ജില്ലാ ജോ സെക്രട്ടറി എൻ രാധാകൃഷ്ണൻ അഭിവാദ്യം ചെയ്തു. റാന്നിയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഒ.റ്റി. ദിപിൻ ദാസ് ഉദ്ഘാടനം ചെയ്തു. എസ്. അൻഷാദ് അഭിവാദ്യം ചെയ്തു. മല്ലപ്പള്ളിയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *