
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി വനിതാ ദിനം ആചരിക്കപ്പെടുന്നു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംയുക്ത സമര സംഘടനയായ എഫ്.എസ് ഇ .ടി. ഒ യുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി. അടൂർ മർത്തോമ യൂത്ത് സെൻ്ററിൽ വച്ച് സ്ത്രീ – നീതി,പദവി,സുരക്ഷ എന്ന വിഷയത്തിൽ നടന്ന സെമിനാർ പു.ക.സ സംസ്ഥാന കൗൺസിൽ അംഗം അഡ്വ:സഫിയ സുധീർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻ്റ് ദീപാവിശ്വനാഥ് അദ്ധ്യക്ഷതവഹിച്ചു. എൻ. ജി. ഒ യൂണിയൻ സംസ്ഥാനവൈസ് പ്രസിഡൻറ് ടി എം ഹാജറ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. ജി. ഗീതാമണി, കെ. ജി. എൻ.എ ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ്, എൽ.അഞ്ജു , പ്രൊഫ:ഡോ: പ്രീയ സേനൻ .വി ,എഫ്.എസ് ഇ .ടി ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.