Skip to main content

Kerala NGO Union

ജനവിരുദ്ധ നയങ്ങളെ ചെറുക്കുക – കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കുക
കണ്ണൂർ; ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കാൻ മുഴുവൻ ജീവനക്കാരും തയ്യാറാകണമെന്ന് കണ്ണൂർ ശിക്ഷക് സദനിൽ ചേർന്ന കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു.
ജൂൺ മാസം 11, 12, 13 തീയതികളിൽ കോട്ടയത്ത് വെച്ച് ചേർന്ന
63 -ാം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമ്മേളന നടപടിക്രമങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ഗാഥ അവതരിപ്പിച്ചു.
കൗൺസിൽ യോഗത്തിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് പയ്യന്നൂർ ടി രമ്യ, മെഡിക്കൽ കോളേജ് ടിവി സന്തോഷ് കുമാർ, തളിപ്പറമ്പ് കെ മനീഷ് തമ്പാൻ, ശ്രീകണ്ഠപുരം കെ സന്തോഷ്,കണ്ണൂർ നോർത്ത് ഷംജ എൻ, കണ്ണൂർ രഞ്ജിനി എം വി, കണ്ണൂർ സൗത്ത് ജീജ ടി വി, തലശ്ശേരി സജേഷ് യു എം, കൂത്തുപറമ്പ് സുരേഷ് ബാബു കെ പി, ഇരിട്ടി ഷാജി കെ എന്നിവ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *