Skip to main content

Kerala NGO Union

കണ്ണൂർ; കേരള എൻ.ജി.ഒ യൂണിയൻ ഫിഫ ലോകകപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിൻ (കണ്ണൂർ നോർത്ത് ഏരിയ ) കപ്പ് നേടി. ഫൈനലിൽ പോർച്ചുഗലിന്റെ പേരിൽ അണിനിരന്ന തളിപ്പറമ്പ ഏരിയയെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.
 ഫിഫ വേൾഡ് കപ്പ് റാങ്കിംഗിൽ ഒന്നും മുതൽ പത്ത് വരെയുള്ള ടീമുകളാണ് യൂണിയൻ്റെ 10 ഏരിയ കമ്മിറ്റികളുടെ ഭാഗമായി മത്സരിച്ചത്.
മത്സരത്തിൽ പോർച്ചുഗൽ (തളിപ്പറമ്പ ഏറിയ ) റണ്ണേഴ്സ് ആയി.
കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ
ടൂർണമെന്റ് കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണു രാജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.പി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എം. സുഷമ, സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി കെ പി വിനോദൻ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *