കണ്ണൂർ; ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജീവനക്കാരെ അന്യായമായി വിദൂര സ്ഥലങ്ങളിലേക്കടക്കം കൂട്ടസ്ഥലമാറ്റം നടത്തിക്കൊണ്ട് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെ നടപടിയിൽ കേരള എൻ ജി ഒ യൂണിയൻ പ്രതിഷേധിച്ചു.
പ്രതിഷേധ പരിപാടിയിൽ കേരള എൻജിഒ
യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെരഞ്ജിത്ത്, കെ ഷിബ എന്നിവർ പ്രസംഗിച്ചു.
ക്ലർക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻ്റൻ്റ്, എഫ് ടി എം ജീവനക്കാരടക്കമുള്ളവരെയൊണ് ഭരണ സൗകര്യാർത്ഥമെന്ന പേരിൽ സ്ഥലമാറ്റിയിരിക്കുന്നത്.
എഫ് ടി എം, ഓഫീസ് അറ്റൻ്റൻ്റ് ജീവനക്കാരുടെ അപേക്ഷയുണ്ടെങ്കിൽ മാത്രമാണ് ഈ വിഭാഗം ജീവനക്കാർക്ക് സ്ഥലമാറ്റം നൽകാറുള്ളത്. എന്നാൽ അപേക്ഷകളില്ലാതെയാണ് വിദൂര സ്ഥലങ്ങളിലേക്ക് ഇവരെ മാറ്റിയിരിക്കുന്നത്.
വർഷങ്ങളായി ഓൺലൈൻ വഴി സുതാര്യമായി നടന്ന സ്ഥലമാറ്റമാണ് ജീവനക്കാരുടെ അപേക്ഷകളില്ലാതെ യാതൊരു മാനദണ്ഡവും പാലിക്കാതെ അവശതയനുഭവിക്കുന്നവരെന്നും പ്രത്യേക പരിഗണന അർഹിക്കുന്നവരെന്നുമുളള കാര്യവും നോക്കാതെ വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റിയത്.
ഭരണാനുകൂല സംഘടനയുടെ തിട്ടൂരത്തിന് മുന്നിൽ ഭയന്ന് വിറച്ച് ഉത്തരവിറക്കിയ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെ നടപടിയിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ഉത്തരവ് തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെയും സംഘടനയുടെയും തീരുമാനം.
