കണ്ണൂർ; ധവളപത്രം, ബജറ്റ്, സ
പി എം ശ്രീ, കേരള വികസനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ജൂലൈ 8 മുതൽ 16 വരെ കണ്ണൂർ ജില്ലയിലെ 25 കേന്ദ്രങ്ങളിൽ നടക്കുന്ന സായാഹ്ന സദസ്സുകളുടെ ഭാഗമായി ചൊവ്വാഴ്ച മണ്ടൂർ, പൊക്കുണ്ട്, ആന്തൂർ, ചാല, കൂത്തുപറമ്പ്, ചെങ്ങളായി, പേരാവൂർ എന്നീ കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ നടന്നു.
മണ്ടൂരിൽ കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ ഉദ്ഘാടനം ചെയ്തു. പി പി അജിത്ത്, രാമകൃഷ്ണൻ മാവില , വി പി രജനീഷ് , ജയൻ എന്നിവർ പ്രസംഗിച്ചു.
പൊക്കുണ്ടിൽ കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി പുഷ്പജ ഉദ്ഘാടനം ചെയ്തു. സീബ ബാലൻ, എം പി സുനിൽകുമാർ, ടി വി ഒ സുനിൽകുമാർ,ഇ കെ രമേശൻ എന്നിവർ പ്രസംഗിച്ചു.
ആന്തൂരിൽ കെജിഎൻഎ സംസ്ഥാന സെക്രട്ടറി ഖമറുസമൻ ഉദ്ഘാടനം ചെയ്തു. പി ആർ ജിജേഷ്, ഷിജിത്ത്, ഡോ. അനിൽകുമാർ, പി വി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
ചാലയിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ഡോ. രാഖി രാഘവൻ, എം സുർജിത്, പി വി അശോകൻ, ബിന്ദു പി കെ
എന്നിവർ പ്രസംഗിച്ചു.
കൂത്തുപറമ്പിൽ ടി റജുല ഉദ്ഘാടനം ചെയ്തു. പി എ ലെനീഷ് , സി കെ ബിജേഷ്, പി ഡോളി, വി വി രാജീവൻ എന്നിവർ പ്രസംഗിച്ചു.
പെങ്ങളായിൽ കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ടി ഒ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എം അനീഷ് കുമാർ, പി പ്രീത, ടി കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
പേരാവൂരിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടിവി പ്രജീഷ് ഉദ്ഘാടനം ചെയ്തു. രജിത്ത്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
