Skip to main content

Kerala NGO Union

കണ്ണൂർ; കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്യായമായ സ്ഥലമാറ്റങ്ങളിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ ജില്ലാ താലൂക്ക് ആശുപത്രികൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലയിൽ ആരോഗ്യവകുപ്പിലെ 36 ഹോസ്പിറ്റൽ അറ്റന്റന്റ്മാരും 72 നഴ്സിംഗ് അസിസ്റ്റൻ്റ് മാരും ഉൾപ്പെടെ 500 ഓളം ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
ഭിന്നശേഷിക്കാരും, പ്രത്യേക പരിഗണന അർഹിക്കുന്നവരും, ഗുരുതര രോഗം ബാധിച്ചവരും, വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവരെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിദൂര സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രക്ഷോഭത്തിൻ്റെ തുടർച്ചയായിട്ടാണ് പ്രകടനം നടത്തിയത് .
കഴിഞ്ഞ ദിവസം നടന്ന സമരത്തിൻ്റെ ഭാഗമായി കെ വി സുമേഷ് എം എൽ എക്ക് ജില്ലാ മെഡിക്കൽ ഓഫിസർ നൽകിയ ഉറപ്പുകൾ പാലിക്കാനും മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യാനുമാണ് പ്രകടനം നടത്തിയത്.
കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ, ഗോപാൽ കയ്യൂർ , നവാസ് കച്ചേരി , ഷൈജു എന്നിവരും
തളിപ്പറമ്പ താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം
പി ആർ സ്മിത, ടി പ്രകാശൻ,
ശ്രീജിത്ത്‌ പി എസ് എന്നിവരും
തലശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജില്ലാ സെക്രട്ടറി  കെ രഞ്ജിത്ത്, ജയരാജൻ കാരായി, ജിതേഷ് പി, നിഷ  ആനയാടൻ എന്നിവരും
കൂത്തുപറമ്പ താലൂക്ക് ആശുപത്രിയിൽ കെ പി വിനോദൻ, പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പി ആർ ജിജേഷ്, ശ്രീജിത്ത് പി എസ് എന്നിവരും പയ്യന്നൂരിൽ പി വി  മനോജും ,  സി പി മുരളീധരൻ എന്നിവരും  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *