Skip to main content

Kerala NGO Union

കണ്ണൂർ ;  ആരോഗ്യ വകുപ്പിലും അടിക്കടി നടക്കുന്ന അന്യായമായ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തെ തുടർന്ന് ഒരു ജീവനക്കാരിയുടെ കൂടെ ജീവൻ പൊലിഞ്ഞു.
ചൊക്ലി എഫ് എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ ദീപലേഖയാണ് അന്യായമായ മാനദണ്ഡവിരുദ്ധ സ്ഥലമാറ്റത്തിൽ മാനന്തൊന്ത് കുഴഞ്ഞുവീണ് മരണപ്പെട്ടത്.
ചൊക്ലി എഫ് എച്ച് സിയിൽ
വെറും മൂന്നുമാസം മാത്രമാണ് സ്ഥലം മാറി വന്ന് ദീപലേഖ ജോലി ചെയ്തതെങ്കിലും കഴിഞ്ഞദിവസം പുറത്തിറങ്ങിയ കരട് സ്ഥലംമാറ്റ പട്ടികയിൽ മട്ടന്നൂർ ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയത്. ഇതിനെതിരെ ദീപലേഖ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. അടുത്തിടെണ്ടായ വാഹന അപകടത്തെ തുടർന്ന് യാത്ര ചെയ്യാൻ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണിവർ. ഇത് പരിഗണിക്കാതെയാണ് അവരെ രണ്ടാമത്തെ ഉത്തരവിൽ ചൊക്ലി എഫ് എച്ച് സിയിൽ നിന്നും പിണറായിയിലേക്ക് സ്ഥലംമാറ്റിയത്.  പുറത്തിറങ്ങിയ ഈ ഉത്തരവ് കണ്ട ഉടനെ ക്ഷീണതയായി വീണ ദീപലേഖ അതിൻ്റെ ആഘാതത്തിൽ മരണപ്പെടുകയായിരുന്നു.
സംസ്ഥാന ഭരണം മാറി എന്നതിന്റെ പേരിൽ എൻജിഒ അസോസിയേഷൻ്റെ നിർബന്ധപ്രകാരം ആരോഗ്യ വകുപ്പിൽ ഭരണപരവും പൊതു താൽപര്യവും എന്ന പേരിൽ നൂറുകണക്കിന് ജീവനക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാനദണ്ഡ വിരുദ്ധമായി അന്യായമായി സ്ഥലം മാറ്റിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും
ഭരണം മാറിയിട്ടുണ്ട് ജീവനക്കാരെ സ്ഥലംമാറ്റും, കരുതിയിരുന്നോ എന്ന പ്രസ്താവനയും ഇത്തരം സംഘടനകൾക്കും അതിൻ്റെ നെറികെട്ട നേതൃത്വത്തിനും കൂടുതൽ കൂടുതൽ സ്ഥലംമാറ്റം നടത്തി അവരുടെ സംഘടനയിൽ അംഗങ്ങൾ അല്ലാത്തവരെ ദ്രോഹിക്കുന്നതിന് പ്രചോദനമായിട്ടുണ്ട്.
അന്യായമായ സ്ഥലം മാറ്റത്തിനെതിരെ കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നിരവധി തവണ പ്രക്ഷോഭം നടത്തിയിരുന്നു.
ഇതൊന്നും വകവെക്കാതെയാണ് ജീവനക്കാരെ തലങ്ങുവിലങ്ങും സ്ഥലംമാറ്റി കൊണ്ടിരിക്കുന്നത്.
പൊതുദർശനവും സംസ്കാരവും
ആരോഗ്യവകുപ്പിലെ മരണപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ആ ദീപലേഖയുടെ
മൃതദേഹം  രാവിലെ 10.30 മുതൽ 11 മണി വരെ ചൊക്ലി എഫ് എച്ച് സി യിൽ പൊതുദർശനത്തിന് വെക്കും. ശേഷം സ്വദേശമായ വടകര മേപ്പയിലെ ഐ പി എം അക്കാദമിക്ക് സമീപമുള്ള വീട്ടിലെത്തിക്കും. 12 മണി മുതൽ 1.30 വരെ വീട്ടിൽ പൊതുദർശനം തുടർന്ന് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.
ജീവനക്കാരുടെ പ്രതിഷേധം
ആരോഗ്യവകുപ്പിന്റെ ക്രൂരതയാൽ ജീവൻ നഷ്‌ടപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ
ആർ ദീപലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ ആരോഗ്യ വകുപ്പ് ജീവനക്കാർ രാവിലെ 11 മണി മുതൽ 12 മണിവരെ ജോലി നിർത്തിവച്ച് പ്രതിഷേധിക്കും.

Leave a Reply

Your email address will not be published. Required fields are marked *