കണ്ണൂർ; ബോണസിൻ്റെയും അലവൻസിൻ്റയും പ്രഖ്യാപനത്തിലൂടെ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.
ജീവനക്കാർക്ക് വിസ്മയം ഉണ്ടാകുമെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സർക്കാർ ഈ ഓണക്കാലത്ത് നിലവിലുള്ള ബോണസും അലവൻസും വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത സർക്കാർ ജീവനക്കാരെ കബളിപ്പിക്കാനാണ് പ്രഖ്യാപനത്തിലൂടെ ശ്രമിച്ചത്. ഓണക്കാലത്ത് കുടിശ്ശികയായ ക്ഷാമബത്ത പ്രഖ്യാപിക്കുമെന്ന് പ്രചാരണങ്ങൾ നടത്തിയെങ്കിലും അതിനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല.
കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ല പ്രസിഡൻ്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. ഡോ. എം സുർജിത്ത്,
എ വി മനോജ്, ടി ഷറഫുദ്ദീൻ, ട്രഷറർ കെ ഷാജി സ്വാഗതം പറഞ്ഞു.
