Skip to main content

Kerala NGO Union

ഇരിട്ടി; കേരള എൻജിഒ യൂണിയൻ 2017ൽ കണ്ണൂരിൽ നടന്ന 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ദത്തെടുത്ത ചാവശ്ശേരി ടൗൺഷിപ്പ് നഗറിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നഗറിലെ മുഴുവൻ വീട്ടുകാർക്കും ഓണക്കിറ്റ് വിതരണം ചെയ്തു.
തലശ്ശേരി പബ്ലിക് സർവെൻറ് കോ ഓപ്പ്. ബാങ്ക് ആണ് ഈ വർഷവും  ആവശ്യമായ ഓണക്കിറ്റുകൾ തയ്യാറാക്കി നൽകിയത്.
ഓണക്കിറ്റിൻ്റെ വിതരണ ഉദ്ഘാടനം മുൻ രാജ്യസഭ എംപി കെ കെ രാഗേഷ് നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വിനോദ് കുമാർ നഗരസഭ കൗൺസിലർ എ അനിത യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എം സുഷമ , പി ആർ സ്മിത, സംസ്ഥാന കമ്മിറ്റി അംഗം ടി വി  പ്രജീഷ്, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി, തലശ്ശേരി പബ്ലിക് സർവൻ്റ് കോ. ഓപ്പ് ബാങ്ക് പ്രസിഡൻ്റ് കെഎം ബൈജു എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ രാജേഷ് നന്ദിയും പറഞ്ഞു.

ചാവശ്ശേരി ടൗൺഷിപ്പ് നഗറിൽ കേരള എൻജിഒ യൂണിയൻ്റെ ഓണക്കിറ്റ് കെ കെ രാജേഷ് വിതരണ ഉദ്ഘാടനം നടത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *