Skip to main content

Kerala NGO Union

കണ്ണൂർ; ട്രഷറി വകുപ്പിലെ ഒഴിവുള്ള തസ്‌തികകളിലേക്ക് ഉടൻ പ്രമോഷൻ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെയും കെ ജി ഒ എ യുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ ജില്ലാ ട്രഷറികൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.
ട്രഷറി വകുപ്പിൽ  ഏപ്രിൽ മാസം മുതൽ  ഉദ്യോഗസ്ഥർ വിരമിച്ച ഒഴിവുകളിൽ പ്രമോഷൻ നടത്തുന്നില്ല.
ട്രഷറി വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട  തസ്തികയായ വകുപ്പിൽ ആകെയുള്ള നാല് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ  മൂന്നും രണ്ട് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിൽ
 ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ -3,
ജില്ലാ ട്രഷറി ഓഫീസർ -4,
അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ -1,
സബ് ട്രഷറി ഓഫീസർ / സീനിയർ സൂപ്രണ്ട് / സ്റ്റാമ്പ് ഡിപ്പോ ഓഫീസർ -24, ജൂനിയർ സൂപ്രണ്ട് -13, സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ് – 4,
സീനിയർ അക്കൗണ്ടന്റ് -18,
ജൂനിയർ അക്കൗണ്ടന്റ്,
യു ഡി ടൈപ്പിസ്റ്റ്, എൽ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻൻ്റൻ്റ്
എന്നീ തസ്തികളിലും ഒഴിവുകൾ നിലനിൽക്കുന്നു.
സബ് ട്രഷറി ഓഫീസർമാരുടെ ഒഴിവുകൾ നികത്താത്തത് കാരണം  ആ ഓഫീസുകളിൽ ജൂനിയർ സൂപ്രണ്ട്മാർക്ക് സബ് ട്രഷറി ഓഫീസറുടെ അധിക ചുമതല ഏറ്റെടുക്കേണ്ടി വരുന്നു.
ഇത് ട്രഷറീസ് സേവിങ്സ് ബാങ്ക് , പെൻഷൻ  തുടങ്ങി  വളരെ സൂക്ഷ്മതയോടെ ജോലികൾ ചെയ്യേണ്ടുന്ന ഈ  ജൂനിയർ സൂപ്രണ്ടുമാർക്ക് സബ് ട്രഷറി ഓഫീസറുടെ ചുമതലകൾ കൂടി ഏറ്റെടുക്കേണ്ടി വരുന്നത് ഉദ്യോഗസ്ഥരിൽ  വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കേണ്ട സാഹചര്യമാണെന്ന് നിലവിലുള്ളത്.
വിരമിക്കുന്ന ജീവനക്കാരന്റെ  അവസാന പത്ത് മാസത്തെ ശമ്പളം കണക്കാക്കിയാണ് പെൻഷൻ കാൽക്കുലേഷൻ നടത്തുന്നത് എന്നിരിക്കെ
വിരമിക്കാൻ 10 മാസത്തിൽ താഴെയുള്ള ജീവനക്കാർക്ക്  പ്രമോഷൻ നൽകാത്തത് കാരണം  അവരുടെ ആജീവനാന്ത സാമ്പത്തിക ആനുകൂല്യത്തെ ” സരമായി ബാധിക്കുന്നു.
വകുപ്പിൽ ഉദ്യഗസ്ഥരുടെ  പ്രമോഷൻ നടത്താത്തത് കാരണം എൻട്രി കേഡറായ എൽ.ഡി ക്ലർക്കിന്റെ   74 ഒഴിവുകൾ PSC യ്ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാതെ തടഞ്ഞു വച്ചിരിക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഈ സാഹചര്യത്തിലാണ് ജീവനക്കാർ ജില്ലാ ട്രഷറി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
കണ്ണൂർ ജില്ലാ ട്രഷറി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു.
കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, കെജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി എന്നിവ പ്രസംഗിച്ചു.
മട്ടന്നൂർ ജില്ലാ ട്രഷറി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം  പി എ ലനീഷ് ഉദ്ഘാടനം ചെയ്തു. കെ സുധീർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *