Skip to main content

Kerala NGO Union

കണ്ണൂർ; വിദ്യാഭ്യാസ വകുപ്പിലെ ആർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെയും കെ ജി ഒ എ യുടെയും നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിന് മുൻപിൽ പ്രകടനം നടത്തി.
വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും യഥാസമയം സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപ്രവർത്തനങ്ങളെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
 അഡ്മിനിസ്ട്രേറ്റീവ്അസിസ്റ്റന്റിന്റെ ഒമ്പത് ഒഴിവുകളിലേക്കും, PA യുടെ 4 ഉം ജൂനിയർ സൂപ്രണ്ടിന്റെ 45 ഒഴിവുകളിലേക്കും അതിന്റെ തുടർച്ചയായി താഴെ തസ്തികകളിലേക്കും പ്രമോഷൻ നടക്കേണ്ടതുണ്ട്
 സീനിയർ ക്ലർക്ക് റേഷ്യോ കണക്കാക്കിയാൽ സീനിയർ ക്ലർക്ക് 480 ഓളം ഒഴിവുകളിലേക്കും പ്രമോഷൻ നടക്കാനുണ്ട്.
ജില്ലകളിൽ പരിശോധന നടത്തി മാത്രമേ റേഷ്യോ ക്രമീകരിക്കാൻ കഴിയും. എന്നാൽ റിട്ടയർമെന്റ് ഭാഗമായി വന്ന 70 സീനിയർ ക്‌ളാർക്കിന്റെ ഒഴിവുകളിൽ സീനിയോറിറ്റി ലിസ്റ്റിന് കാത്തു നിൽക്കാതെ താൽക്കാലിക പ്രമോഷൻ കൊടുക്കാം എന്നതും നടപ്പിലാക്കുന്നില്ല
വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉയർന്ന തസ്തികകളിലെ ഒഴിവുകൾ നികത്താത്തതിനാൽ താഴെയുള്ള ഫീഡർ കാറ്റഗറിയിലുള്ള ജീവനക്കാർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കാതെ വരുന്നു. ഇതോടെ ഒരു തസ്തികയിലെ ഒഴിവ് നികത്താത്തത് നിരവധി തസ്തികകളിലെ പ്രമോഷൻ അവസരങ്ങളെയാണ് ബാധിക്കുന്നത്.
ഈ സാഹചര്യത്തിലാണ്
ജീവനക്കാരുടെ
അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ ഉടൻ അനുവദിക്കുക —
വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ നികത്തുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തിയത്.
കണ്ണൂരിൽ നടന്ന പരിപാടി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി പി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ നേതാവ് ആർ രാജീവ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *