Skip to main content

Kerala NGO Union

കണ്ണൂർ; കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാക്കളിലൊരാളും ദീർഘകാലം യൂണിയൻ്റെ സംസ്ഥാന പ്രസിഡൻ്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച ഇ പത്മനാഭൻ സർവീസിൽ നിന്നും സ്വയം വിരമിക്കുകയും കൂടുതൽ ജനകീയമായ മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കയും  1982 ൽ ശ്രീകൃഷ്ണപുരം നിയമസഭ മണ്ഡലത്തിൽ നിന്ന് എം എൽ എ യായി തെരഞ്ഞെടുക്കപ്പെടുകയും പാർലമെൻ്ററി രംഗത്തും മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അദ്ദേഹം 1990 സെപ്‌തംബർ 18 ന് ഡൽഹിയിൽ വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അകാലത്തിൽ വിട പറഞ്ഞത്.
കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി കെ ഉദയൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.
ജില്ലയിൽ യൂണിയൻ്റെ പത്ത് ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ രാവിലെ 10.30 ന് ഏരിയ കേന്ദ്രങ്ങളിൽ അനുസ്‌മരണം സംഘടിപ്പിച്ചു.
പയ്യന്നൂരിൽ ഏരിയ പ്രസിഡൻ്റ് എം ടി ലിജു പതാക ഉയർത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ, ഏരിയ സെക്രട്ടറി പി വി മനോജ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജ് ഏരിയയിൽ പ്രസിഡൻ്റ് കെ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. ജില്ലാ ട്രഷറർ കെ ഷീബ, ഏരിയ സെക്രട്ടറി പി വി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പിൽ ഏരിയ പ്രസിഡൻ്റ് മനീഷ് തമ്പാൻ പതാക ഉയർത്തി ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ, ഏരിയ സെക്രട്ടറി ശ്രീജിത്ത് പി എസ് എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരത്ത് ഏരിയ പ്രസിഡൻ്റ് കെ അയ്യൂബ് പതാക ഉയർത്തി ജില്ലാ വൈസ് പ്രസിഡൻ്റ് പി പി അജിത് കുമാർ, ഏരിയ സെക്രട്ടറി കെ ഒ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ നോർത്ത് ഏരിയയിൽ ഏരിയ പ്രസിഡൻ്റ് വി വി സജീവൻ പതാക ഉയർത്തി യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  എ എം സുഷമ, ഏരിയ സെക്രട്ടറി കെ ഫാസിൽ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ഏരിയയിൽ ഏരിയ പ്രസിഡൻ്റ് മായ കുന്നുമ്മൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്,  ഏരിയ സെക്രട്ടറി പി വി അശോകൻ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ സൗത്ത് ഏരിയയിൽ ഏരിയ പ്രസിഡൻ്റ് നവാസ് കച്ചേരി പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി ഷറഫുദ്ദീൻ, ഏരിയ സെക്രട്ടറി എം കെ ഷൈജു എന്നിവർ പ്രസംഗിച്ചു. തലശ്ശേരി ഏരിയയിൽ ഏരിയ പ്രസിഡൻ്റ് പി കെ സുമേഷ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ, ഏരിയ സെക്രട്ടറി പി ജിതേഷ് എന്നിവർ പ്രസംഗിച്ചു.
കൂത്തുപറമ്പ് ഏരിയയിൽ ഏരിയ പ്രസിഡൻ്റ് പി ഡോളി പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ സി സുനിൽകുമാർ ഏരിയ സെക്രട്ടറി കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇരിട്ടി ഏരിയയിൽ ഏരിയ പ്രസിഡൻറ് ഷാജി മാവില പതാക ഉയർത്തി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ്, ഏരിയ ജോയിൻ്റ് സെക്രട്ടറി ഷിജു ആട്ട്യലം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *