സംസ്ഥാന ജി എസ് ടി വകുപ്പിൽ മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെയും കെ ജി ഒ എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ കണ്ണൂർ ജില്ല ജോയിൻ്റ് കമ്മീഷണർ ഓഫീസിന് മുൻപിൽ പ്രകടനം നടത്തി.
JC, DC, STO, ASTO, Senior Clerk, തുടങ്ങി നിരവധി തസ്തികകളാണ് പ്രമോഷൻ നടത്താൻ ഉള്ളത്. സ്ഥലംമാറ്റം നടത്തി ജീവനക്കാരെ ദ്രോഹിക്കുന്ന തിരക്കിൽ അർഹതപ്പെട്ട പ്രമോഷൻ നിഷേധിക്കുന്ന നിലപാടാണ് വകുപ്പ് അധികാരികൾ സ്വീകരിക്കുന്നത്
JC – 5, DC – 48, STO – 35, ASTO – 49, Senior Clerk : 11,
തസ്തികകളിൽ പ്രമോഷൻ നടത്തി കഴിയുമ്പോൾ നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ തക്കവിധം വകുപ്പിൽ ഒഴിവുകൾ ഉണ്ടാവും
Driver : 5, CA : 3, Typist : 3, Clerical Assistant : 10
തുടങ്ങിയ തസ്തികകളിൽ നിലവിൽ നിയമനം നടത്തിയിട്ടില്ല.
STO തസ്തികയിൽ 2026 ജനുവരി മുതലുള്ള ഒഴിവുകളാണ് നിലവിലുള്ളത്.
പ്രമോഷൻ നൽകുന്നതിന് തടസ്സം യഥാസമയം DPC ചേർന്ന് സെലക്ട് ലിസ്റ്റുകൾ തയ്യാറാക്കാത്തതാണ്.
ജി എസ് ടി വകുപ്പിന്റെ കണ്ണൂർ ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിൽ മുന്നിൽ നടന്ന പ്രകടനം കേരളം എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡൻ്റ് എം സുർജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് പ്രസംഗിച്ചു.
സംസ്ഥാന ജി എസ് ടി കണ്ണൂർ ജില്ലാ ജോയിൻ്റ് കമ്മീഷണർ ഓഫീസിന് മുമ്പിൽ എൻ ജി ഒ യൂണിയനും കെ ജി ഒ എ യും സംഘടിപ്പിച്ച പ്രകടനം യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജിറ ഉദ്ഘാടനം ചെയ്യുന്നു.