Kerala NGO Union

ജില്ലാസമ്മേളനം

എൻ.ജി.ഒ. യൂണിയൻ എറണാകുളം ജില്ലാ 55-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17-18തീയതികളിൽഎറണാകുളം മഹാരാജാസ് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. 17-ന് രാവിലെ 9.30 ന് പ്രസിഡന്റ്.സ. കെ.എ അൻവർ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ.കെ. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർജോഷിപോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ കെ.സി സുനിൽകുമാർ (കോതമംഗലം),ഷാജി ബി നായർ (കൂത്താട്ടുക്കുളം),,ബി സതീഷ്‌കുമാർ (സിവിൽ സ്റ്റേഷൻ),കെ.കെ സുശീല (മൂവാറ്റൂപുഴ),ഡിപിൻ .ഡി.പി (കളമശ്ശേരി),മമണി എ (ത്രിപ്പൂണിത്തുറ),അലക്‌സ് കെ.എ (കടവന്ത്ര),ലീന കുമാരി എൻ ആർ (കൊച്ചി),അശോകൻ കെ.കെ (പറവൂർ) ,സുനിജ പി.വി (പെരുമ്പാവൂർ),മഹേഷ് സി.ആർ (ആലുവ),ദീപ എം.എ (സിറ്റി) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം അംഗീകരിച്ചു.
ഉച്ചയ്ക്കുശേഷം സ.പി.പി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 2018 ലെ കൗൺസിൽ ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനംരാജ്യസഭാംഗം സ.സി.പി നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ അൻവർ..അദ്ധ്യക്ഷനായി.എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് സഖാവ് ജോർജ്ജ് ബാസ്റ്റ്യൻ,കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സഖാവ് ഒ.സി ജോയിഎന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് ടി.എം ഹജിറ .സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
18 ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽഅൻസർഷാ (ത്രിപ്പൂണിത്തുറ),ഹരിതാ ഹരി (പറവൂർ),വി നോബിൾ (സിറ്റി),രതീഷ് തങ്കപ്പൻ (സിവിൽ),എം.ഗിരിജ (കോതമംഗലം),നിഫ്റ്റിൻ മൈക്കിൾ (കൊച്ചി),കെ.എൻ രാജേന്ദ്രൻ (പെരുമ്പാവൂർ),ടി.വി വാസുദേവൻ (മൂവാറ്റുപുഴ),മനീഷ ടി.എ (ആലുവ),സിനി.പി വർഗ്ഗീസ് (കൂത്താട്ടുക്കുളം),എം.ഒ മാർട്ടിൻ (കടവന്ത്ര),വി.പി രമേശൻ (കളമശ്ശേരി) എന്നിവർ പങ്കെടുത്തു. ചർച്ചക്ക ്‌സംസ്ഥാന സെക്രട്ടറി സഖാവ് കെ.സുന്ദരരാജൻ മറുപടി പറഞ്ഞു. വർത്തമാനകാല ഇന്ത്യ, പ്രതിസന്ധികളും പ്രതിരോധവും എന്ന വിഷയത്തിൽ ജി.സി.ഡി.എ ചെയർമാൻ സഖാവ് സി.എൻ.മോഹനൻ.പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി സഖാവ് കെ.ചന്ദ്രൻപ്പിള്ള ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. 18 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രസിഡന്റിന്റെ ഉപസംഹാരപ്രസംഗത്തോടെ 5.15 ന് സമ്മേളനം അവസാനിച്ചു.

ഭാരവാഹികൾ
പ്രസിഡന്റ്-സ.കെ.എ അൻവർ
വൈ.പ്രസിഡന്റുമാർ-സ.പി.റ്റി ക്യഷ്ണൻ
സ.പി.എൻ ഷീല
സെക്രട്ടറി-സ.കെ.കെ സുനിൽകുമാർ
ജോയിന്റ് സെക്രട്ടറിമാർ-സ.കെ.എസ് ഷാനിൽ
സ.എസ്.എ മുസ്തഫ കമാൽ
ട്രഷർ-സ.ജോഷിപോൾ
സെക്രട്ടറിയേറ്റംഗങ്ങൾ…..
ജില്ലാകമ്മിറ്റിയംഗങ്ങൾ….
വനിതാ സബ്കമ്മിറ്റി
കൺവീനർ………..
ജോ. കൺവീനർ