Kerala NGO Union

 

കേരള NGO യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ ട്രഷററായിരുന്ന സ:കെ.സോമൻ, ജില്ലാ സെക്രട്ടറിയേറ്റംഗവും പങ്കാളിത്തപെൻഷൻ പദ്ധതിക്കെതിരെ സമരം ചെയ്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്ത സ: എം. അജിത എന്നിവർക്ക് യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് യോഗം ബഹു.സഹകരണ -ദേവസ്വം – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു . ജീവനക്കാരുടെ അവകാശങ്ങളും വേതനങ്ങളും സ്റ്റാറ്റ്യൂട്ടറി പെൻഷനുമൊക്കെ സംരക്ഷിക്കുന്നതിന് യൂണിയൻ ഏറ്റെടുത്ത് നടത്തിയിട്ടുള്ള പണിമുടക്കം അടക്കമുള്ള പ്രക്ഷോഭപരിപാടികളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും തങ്ങൾ പ്രവർത്തിച്ച മെഡിക്കൽ കോളേജ് മേഖലയിലെ ജീവനക്കാരെ തൊഴിൽപരമായ കടമകൾ കാര്യക്ഷമമായി നിറവേറ്റുന്നതിന് അവരോടൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്ത സ:സോമന്റെയും സ: അജിതയുടെയും സേവനങ്ങൾ ഏറെ വിലപ്പെട്ടതാണന്നും പുതുതലമുറ ഇവരുടെ പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടതാണന്നും മന്ത്രി പറഞ്ഞു .
എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറി സ:ടി.സി.മാത്തുക്കുട്ടി,മുൻ ട്രഷറർ സ:സി.കെ.ദിനേശ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് സ: കെ.എ. ബിജുരാജ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സ: യു.എം.നഹാസ് സ്വാഗതം പറഞ്ഞു .
കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവ്വീസ് പടുത്തുയർത്താൻ കേരള എൻ.ജി.ഒ.യൂണിയൻ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ജീവനക്കാർ നൽകിവരുന്ന പിന്തുണ ശുഭസൂചകമാണന്നും ജനപക്ഷ സിവിൽസർവ്വീസ് യാഥാർത്ഥ്യമാകുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും മറുപടി പ്രസംഗത്തിൽ കെ.സോമനും എം.അജിതയും പറഞ്ഞു .ജില്ലാ ട്രഷറർ സ: കെ.എം.സക്കീർ കൃതഞ്ജത രേഖപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *