Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ഏഴാമത് കണ്ണൂർ ജില്ലാതല ചെസ്സ് – കാരംസ് (ഡബിൾസ് ) മത്സരങ്ങൾ 2020 നവംബര്‍ 21ന്  സംസ്ഥാന സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ എം വി ശശിധരൻ, എ രതീശൻ , കെ വി മനോജ് കുമാർ, എ എം സുഷമ, എൻ സുരേന്ദ്രൻ , ടി വി പ്രജീഷ് എന്നിവർ സംസാരിച്ചു.

ചെസ്സ് മത്സരത്തിൽ അനുപ് പി (കണ്ണൂർ സൗത്ത് ഏരിയ) ഒന്നാം സ്ഥാനവും കാഷ്യോ (തളിപ്പറമ്പ് ഏരിയ )രണ്ടാം സ്ഥാനവും ഷീന ഇ (കണ്ണൂർ ഏരിയ ) മൂന്നാം സ്ഥാനവും നേടി.

കാരംസ് മത്സരത്തിൽ വേണു വി , നജീബ് കെ ടീം (കണ്ണൂർ നോർത്ത് ഏരിയ) ഒന്നാം സ്ഥാനവും ജിജേഷ് സി, വിജേഷ് എ കെ ടീം (കണ്ണൂർ സൗത്ത് ഏരിയ) രണ്ടാം സ്ഥാനവും ഗിരിലാൽ കെ , വിജയൻ സി ടീം (കണ്ണൂർ നോർത്ത് ഏരിയ) മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള സമ്മാനദാനം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *