Kerala NGO Union

*കാലതാമസം ഒഴിവാക്കി സാർവ്വത്രികവും സൗജന്യവുമായി വാക്സിൻ നൽകുക,
*സർവ്വീസ് മേഖലയെ ശാക്തീകരിക്കുക,
*കരാർ – കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക,
*പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ബാധകമാക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് FSETO നേത്യത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം നടത്തി.
സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധം  FSETO ജില്ല സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. KGOA ഏരിയ സെക്രട്ടറി മധു ടി കെ അധ്യക്ഷത വഹിച്ചു. KGOA ജില്ല ജോയിൻ്റ് സെക്രട്ടറി പി.സെയ്തലവി സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി വി ഉണ്ണികൃഷ്ണൻ സ്വാഗതവും PSCEU സംസ്ഥാന കമ്മിറ്റി അംഗം മനേഷ് എം കൃഷ്ണ നന്ദിയും പറഞ്ഞു.
ആലത്തൂർ മിനി സിവിൽ സറ്റേഷനിൽ NGO യൂണിയൻ ജില്ല സെക്രട്ടറി കെ സന്തോഷ് കുമാറും,  ചിറ്റൂരിൽ FSETO ജില്ല പ്രസിഡൻ്റ് എം എ അരുൺ കുമാറും,  പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് പരിസരത്ത് NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ദീപയും, കുഴൽമന്ദം ബ്ലോക്ക് ഓഫീസ് പരിസരത്ത് ജില്ല വൈസ് പ്രസിഡൻ്റ് വി ദണ്ഡപാണിയും, മലമ്പുഴയിൽ NGO യൂണിയൻ ജില്ല ജോയിൻ്റ് സെക്രട്ടറി കെ പ്രസാദും, ഒറ്റപ്പാലത്ത്  NGO യൂണിയൻ ജില്ല ജോയിൻ്റ് സെക്രട്ടറി പി. ജയപ്രകാശും, പാലക്കാട് ജില്ല ആയുർവേദ ആശുപത്രി പരിസരത്ത് NGO യൂണിയൻ ജില്ല സെക്രട്ടേറിയറ്റംഗം ടി സുകു കൃഷ്ണനും ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *