അരി ഉൾപ്പടെയുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ FSETO യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് കേരളം ഉൽപ്പെടയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു മുന്നിൽ നടന്ന പ്രകടനം FSETO സംസ്ഥാന ട്രഷറർ ഡോ.എസ് ആർ മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.