കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനകീയാസൂത്രണ സ്മരണ പുതുക്കുന്ന വ്യത്യസ്ത സംരംഭങ്ങൾ നിർമ്മിച്ചു നൽകുവാൻ സംഘടന തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് സൗത്ത് ജില്ലാ കമ്മറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ക്യാൻസർ വാർഡിന് മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആധുനിക സൗകര്യങ്ങളോടു കൂടിയ മന്ദിരം നിർമ്മിച്ചു നൽകിയത്
ഇതിനോടനുബന്ധിച്ച് സ്ഥാപിച്ച കുടിവെള്ള കിയോസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി.സുരേഷ് കുമാർ നിർവഹിച്ചു.
ടെലിവിഷൻ സെറ്റിന്റെ സ്വിച്ച് ഓൺ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവ്വഹിച്ചു.
.