Kerala NGO Union

പരിശീലനം നൽകി തദ്ദേശ സ്വയം ഭരണ വകുപ്പ് രൂപീകരിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി എൽ എസ് ജീ ഡി വകുപ്പിലെ ജീവനക്കാർക്ക് എൻജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. കെ എസ് ടി എ ഓഫീസിൽ നടന്ന പരിശീലന പരിപാടി എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചേർത്തല മുൻസിപ്പൽ സെക്രട്ടറി ടി കെ സുജിത്ത് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി പി ഉദയ സിoഹൻ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസർ സി എൻ സുനിൽ എന്നിവർ ക്ലാസുകൾ നയിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ട്രഷറർ സി സിലീഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി പി സി ശ്രീകുമാർ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ജനാധിപത്യ സംരക്ഷണത്തിനായി അണിനിരക്കുക – സി.എസ്.സുജാത. = രാജ്യത്ത് ജനാധിപത്യം അപകടത്തിലാക്കാൻ കേന്ദ്ര ഭരണക്കാർ പരിശ്രമിക്കുമ്പോൾ അതിനെതിരെ ജനാധിപത്യ വിശ്വാസികൾ യോജിച്ചണിനിരക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ്. സുജാത അഭ്യർത്ഥിച്ചു.ഫെഡറൽ സംവിധാനത്തെ തകർത്ത് സാമ്പത്തിക വിവേചനം നടത്തി സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നു കയറാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. മാതൃക സൃഷ്ടിക്കുന്ന കേരള സർക്കാരിലാണ് സാധാരണ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത്.ആലപ്പുഴയിൽ എൻ.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ഇ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ അധികാര കേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സി.എസ്.സുജാത. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ആലപ്പുഴ എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.സജിത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. ഉഷാകുമാരി , എൽ. മായ, പി.സി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ സി.സിലീഷ് നന്ദി പറഞ്ഞു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും ,അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സംസാരിച്ചു. ചേർത്തലയിൽ ഏരിയ പ്രസിഡൻ്റ് എം.അരുൺ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി പി.ഗിരീഷ് സംസാരിച്ചു. സിവിൽ സ്റ്റേഷൻ ഏരിയയിൽ ജോളിക്കുട്ടൻ പതാക ഉയർത്തി. വിമൽ വി ദേവ് സംസാരിച്ചു. ആലപ്പുഴ ടൗൺ എരിയയിൽ റ്റി.എം.ഷൈജ പതാക ഉയർത്തി. കെ.ആർ.ബിനു സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ ഒ.സ്മിത പതാക ഉയർത്തി . സി. എസ്.സുനിൽ രാജ് സംസാരിച്ചു. കുട്ടനാട് എരിയയിൽ കെ.എം.കൊച്ചുമോൻ പതാക ഉയർത്തി. എസ്. കലേഷ് സംസാരിച്ചു. ഹരിപ്പാട് വി.എസ്.ഹരിലാൽ പതാക ഉയർത്തി. എസ്. ഗുലാം സംസാരിച്ചു. കായംകുളത്ത് കെ.ആർ.രാജേഷ് പതാക ഉയർത്തി. പി. ജയകൃഷ്ണൻ സംസാരിച്ചു. മാവേലിക്കരയിൽ എസ്.ഗിരീഷ് പതാക ഉയർത്തി. എസ്. മനോജ് സംസാരിച്ചു. ചെങ്ങന്നൂരിൽ അമ്പിളി രാജേഷ് പതാക ഉയർത്തി.സുരേഷ് പി ഗോപി സംസാരിച്ചു.

പാലിയേറ്റീവ് വാളന്റിയർ മാർക്ക് പരിശീലനം നൽകി കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലിയുടെ ഭാഗമായി കേരളത്തിൽ പാലിയേറ്റീവ് മേഖലയിൽ രണ്ടായിരം വാളന്റിയേഴ്സിന്റെ സേവനം നൽകും. ആലപ്പുഴ ജില്ലയിലെ പാലിയേറ്റീവ് വാളന്റിയർ മാർക്കുള്ള പരിശീലനം യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ നടത്തി. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവേലൻസ് ഓഫീസർ ഡോക്ടർ കോശി.സി. പണിക്കർ ക്ലാസ് നയിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി എൽ മായ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു.

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2023 നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ച് നടത്തുന്നു. ഇതിന് മുന്നോടിയായുള്ള ആലപ്പുഴ ജില്ലാ കൺവെൻഷൻ പുന്നപ്ര വയലാർ സ്മാരക ഹാളിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്തു ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ സർക്കിൾ സെക്രട്ടറി എ ബിനൂപ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പുത്തനമ്പലം ശ്രീകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി വി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി.ഡി.ജോഷി നന്ദിയും പറഞ്ഞു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ്, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു

കേരള എൻ.ജി.ഒ.യൂണിയൻ വജ്ര ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്ത് 60 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റി ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവ്വഹിച്ചു. ആലപ്പുഴ വഴിച്ചേരിയിൽ നടന്ന സമ്മേളനത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എ. ബഷീർ, മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയാമ്മ, മുനിസിപ്പൽ കൗൺസിലർ ബിന്ദു തോമസ് എന്നിവർ അഭിവാദ്യം ചെയ്തു. എസ്. ഉഷാകുമാരി, എൽ. മായ, പി.സി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ സ്വാഗതവും, ജില്ലാസെക്രട്ടറിയേറ്റ് അംഗം എൻ അരുൺകുമാർ നന്ദിയും പറഞ്ഞു.

റവന്യൂ വകുപ്പിൽ പുതിയ തസ്തിക ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി 2008 ൽ നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിന് മുമ്പ് നികത്തപ്പെട്ട ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ടി വെന്യൂ വകുപ്പിൽ 68 ജൂനിയർ സൂപ്രണ്ടിന്റെയും 181 ക്ലർക്കിന്റെയും സ്ഥിരം തസ്തികയും 123 സർവ്വെയർ മാരുടെ താൽക്കാലിക തസ്തികയും രണ്ട് വർഷത്തേക്ക് അവദിച്ച എൽ ഡി എഫ് ഗവൺമെന്റിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ കളക്ട്രേറ്റിന് മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സജിത്ത് സംസ്ഥാന കമ്മറ്റിയംഗം എൽ മായ ജില്ലാ ട്രഷറർ സി.സിലീഷ് എന്നിവർ സംസാരിച്ചു.

കേന്ദ്ര നയങ്ങൾക്ക് താക്കീതായി സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരള എൻ.ജി.ഒ.യൂണിയൻ്റെ നേത്യത്ത്വത്തിൽ ആലപ്പുഴയിലും മാവേലിക്കരയിലും സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും നടന്നു. ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിനു സമീപത്തു നിന്നുമാരംഭിച്ച ആലപ്പുഴ മേഖലാ മാർച്ച് നഗരചത്വരത്തിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ജില്ലാ ട്രഷറർ സി.സിലീഷ് ,ജില്ലാ ജോയിൻ്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. മാവേലിക്കര മേഖലാ മാർച്ച് ബ്ലോക്ക് ഓഫീസിനു സമീപത്തു നിന്നുമാരംഭിച്ച് ബുദ്ധ ജംഗ്ഷന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ.രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.മധുപാൽ, വൈസ് പ്രസിഡൻറ് പി.പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

കേന്ദ്ര നയങ്ങൾക്ക് താക്കീതായി സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരള എൻ.ജി.ഒ.യൂണിയൻ്റെ നേത്യത്ത്വത്തിൽ ആലപ്പുഴയിലും മാവേലിക്കരയിലും സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും നടന്നു. ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിനു സമീപത്തു നിന്നുമാരംഭിച്ച ആലപ്പുഴ മേഖലാ മാർച്ച് നഗരചത്വരത്തിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ജില്ലാ ട്രഷറർ സി.സിലീഷ് ,ജില്ലാ ജോയിൻ്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. മാവേലിക്കര മേഖലാ മാർച്ച് ബ്ലോക്ക് ഓഫീസിനു സമീപത്തു നിന്നുമാരംഭിച്ച് ബുദ്ധ ജംഗ്ഷന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ.രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.മധുപാൽ, വൈസ് പ്രസിഡൻറ് പി.പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

NGOUNION ALAPPUZHA Attachments Fri, 21 Jul 2023, 19:48 to deshalpy മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തായ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേത്യത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ആലപ്പുഴ കളക്ടറേറ്റിനു സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനിത ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ്‌ സ്വാഗതം പറഞ്ഞു

സംഘാടക സമിതി രൂപീകരിച്ചു കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന യോഗം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻറ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ആലപ്പുഴ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു തോമസ്, എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡൻ്റ് പി ഡി ജോഷി ,കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ അരുൺകുമാർ സ്വാഗതവും എം എസ് പ്രിയലാൽ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ഭാരവാഹികളായി പി പി ചിത്തരഞ്ജൻ എംഎൽഎ (ചെയർമാൻ) ബിന്ദു തോമസ് ,എ അലക്സാണ്ടർ, ജോഷി (വൈസ് ചെയർമാൻ), എൻ അരുൺകുമാർ (കൺവീനർ) വിമൽ വി ദേവ്, കെ ആർ ബിനു (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു