Kerala NGO Union

സ്നേഹ വീടിന് സംഘാടക സമിതിയായി കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന 60 വീടുകളിൽ പത്തിയൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന്റെ സംഘാടകസമിതി രൂപീകരിച്ചു പത്തിയൂർക്കാല എൻ എസ് എസ് കരയോഗ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി സന്തോഷ് പദ്ധതി വിശദീകരിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, കെ ജി ശ്രീകണ്ഠൻ, പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് സ്വാഗതവും ഏരിയ സെക്രട്ടറി പി ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി എൽ ഉഷ (ചെയർപേഴ്സൺ) കെ ജി ശ്രീകണ്ഠൻ, ബി ശശിധരക്കുറുപ്പ് (വൈസ് ചെയർമാൻ) ഐ അനീസ് (കൺവീനർ) പി ജയകൃഷ്ണൻ, എസ് സുമേഷ് (ജോയിന്റ് കൺവീനർ) എന്നിവർ അടങ്ങുന്ന 51 എക്സിക്യൂട്ടീവ് കമ്മിറ്റിയും 101 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു

കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച് അണിനിരക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാർ ആഗസ്റ്റ് പത്തിന് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന ജില്ലാ കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ വജ്ര ജൂബിലി സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ബി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

കൊടിമര ജാഥയ്ക്ക് വയലാറിന്റെ വിപ്ലവ മണ്ണിൽ നിന്നും തുടക്കം. ———————————— ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കൊടിയ ചൂഷണത്തിനും പീഡനങ്ങൾക്കും വിധേയരായി കഴിഞ്ഞിരുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരെ നിവർന്നു നിൽക്കാനും പോരാടാനും പഠിപ്പിച്ച കേരള എൻ.ജി.ഒ. യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം 2023 മെയ് 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മെയ് 26 ന് വൈകിട്ട് 6 മണിക്ക് സമ്മേളന നഗറിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. സമ്മേളന നഗറിൽ പതാക ഉയർത്തുന്നതിനുള്ള കൊടിമരം രണസ്മരണകളിരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ടു. 24 ന് വൈകിട്ട് 5 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുയോഗത്തിൽ വച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ. ജാഥാ ക്യാപ്ടനും എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. അനിൽ കുമാറിന് കൊടിമരം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി ഡി രമേശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, ജാഥ ക്യാപ്റ്റൻ ബി അനിൽകുമാർ, ജാഥ അംഗങ്ങളായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ്‌ പി സജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ്‌ സ്വാഗതവും ഏരിയ സെക്രട്ടറി പി ഗിരീഷ് നന്ദിയും പറഞ്ഞു.

2023 മെയ് 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള എൻ.ജി.ഒ.യൂണിയൻ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിനം ജില്ലയിലെ വിവിധ ഏരിയകളിൽ ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിനു മുമ്പിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് പതാക ഉയർത്തി. ചേർത്തലയിൽ ഏരിയ പ്രസിഡൻ്റ് എം.അരുൺ പതാക ഉയർത്തി. ജില്ലാ ട്രഷറർ സി.സിലീഷ് സംസാരിച്ചു. സിവിൽ സ്റ്റേഷൻ ഏരിയയിൽ ഏരിയാ പ്രസിഡൻറ് ജോളിക്കുട്ടൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.സി.ശ്രീകുമാർ സംസാരിച്ചു. ആലപ്പുഴ ടൗൺ ഏരിയയിൽ റ്റി.എം .ഷൈജ പതാക ഉയർത്തി .ജില്ലാ സെക്രട്ടറി ബി.സന്തോഷ് സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ ഒ.സ്മിത പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ സംസാരിച്ചു. കുട്ടനാട് വി.എ.ഹഷീർ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എസ്.ഉഷാകുമാരി സംസാരിച്ചു. ഹരിപ്പാട് വി.എസ്.ഹരിലാൽ പതാക ഉയർത്തി .ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി.അനിൽകുമാർ സംസാരിച്ചു. കായംകുളത്ത് കെ.ആർ.രാജേഷ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം ഐ. അനീസ് സംസാരിച്ചു. മാവേലിക്കരയിൽ എസ്. ഗിരീഷ് കുമാർ പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.മധുപാൽ സംസാരിച്ചു. ചെങ്ങന്നൂരിൽ എം .പി .സുരേഷ് കുമാർ പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ബൈജു പ്രസാദ് സംസാരിച്ചു. വജ്രജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായി വൈകിട്ട് ആലപ്പുഴ സീറോ ജംഗ്ഷനിൽ നിന്നും ഇ.എം.എസ്. സ്റ്റേഡിയത്തിന് സമീപത്തേക്ക് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് സംസ്ഥാന സാംസ്കാരിക പ്രവർത്തകക്ഷേമനിധി ഡയറക്ടർ ബോർഡംഗവും, സിനിമാതാരവുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി,എൽ.മായ, പി.സി.ശ്രീകുമാർ ,ജില്ലാ ട്രഷറർ സി.സിലീഷ് എന്നിവർ സംസാരിച്ചു.

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി ഉദ്ഘാടനം ചെയ്തു യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് ഗോപകുമാർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, പി എസ് സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ രാജു, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു

രാജ്യ തലസ്ഥാനത്ത് കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ നടക്കുന്ന കിസാൻ മസ്ദൂർ സംഘർഷ് റാലിക്ക് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം എഫ്.എസ്.ഇ.ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനിത ടീച്ചർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ ഷിബു എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് കെ ജി എൻ എ ജില്ലാ സെക്രട്ടറി ലെവിൻ കെ, പി എസ് സി എംപ്ലോയീസ് യുണിയൻ ജില്ലാ സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു.

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കൊടിയ ചൂഷണത്തിനും പീഡനങ്ങൾക്കും വിധേയരായി കഴിഞ്ഞിരുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരെ നിവർന്നു നിൽക്കാനും പോരാടാനും പഠിപ്പിച്ച കേരള എൻ.ജി.ഒ. യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം 2023 മെയ് 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മെയ് 26 ന് വൈകിട്ട് 6 മണിക്ക് സമ്മേളന നഗറിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. സമ്മേളന നഗറിൽ പതാക ഉയർത്തുന്നതിനുള്ള കൊടിമരം രണസ്മരണകളിരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ടു. 24 ന് വൈകിട്ട് 5 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുയോഗത്തിൽ വച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ. ജാഥാ ക്യാപ്ടനും എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. അനിൽ കുമാറിന് കൊടിമരം കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി ഡി രമേശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, ജാഥ ക്യാപ്റ്റൻ ബി അനിൽകുമാർ, ജാഥ അംഗങ്ങളായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ, ജില്ലാ പ്രസിഡന്റ്‌ പി സജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ്‌ സ്വാഗതവും ഏരിയ സെക്രട്ടറി പി ഗിരീഷ് നന്ദിയും പറഞ്ഞു.