Kerala NGO Union

ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരുംഎഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന്നധർണ്ണകൾ സംഘടിപ്പിച്ചു. ആലപ്പുഴ ബോട്ട്ജെട്ടിക്ക് സമീപം നടന്ന ധർണ്ണ കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് എസ്.വിജയലക്ഷ്മി, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.വേണുക്കുട്ടൻ, എം.എസ്. പ്രിയലാൽ ,കെ.ആർ.ബിനു എന്നിവർ സംസാരിച്ചു.കൊമ്മാടി ജംഗ്ഷനിൽ നടന്ന ആലപ്പുഴ മേഖലാ ധർണ്ണ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു, പി.എസ്.സി.എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ.രാജു, ബൈജു പ്രസാദ്, എൻ.അരുൺകുമാർ, എസ്.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വി എം റോബർട്ട്, ജെനിമോൻ ,ജയശങ്കർ കെ ഫൈസൽ എന്നിവർ സംസാരിച്ചു. ഹരിപ്പാട് മേഖലയിൽ നടന്ന സായാഹ്ന ധർണ്ണ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ .മായ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി എസ് ചന്ദ്രൻ, ബി ബിനു ,ജൂലി എസ് ബിനു എന്നിവർ സംസാരിച്ചു. കായംകുളത്ത് സായാഹ്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത ഉദ്ഘാടനം ചെയ്തു. ടി കെ മധുപാല്‍, ഐ അനീസ് ഗോപികൃഷ്ണൻ എം എസ് വിനോദ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ടി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പി പി അനിൽകുമാർ എൻ ഓമനക്കുട്ടൻ ജി അനിൽ എന്നിവർ സംസാരിച്ചു. അരൂർ മേഖലയിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സി സിലീഷ് ഉദ്ഘാടനം ചെയ്തു. ജെ എ അജിമോൻ ,ദേവരാജ് കർത്ത കുമാരി സൽജ ,പി ഗിരീഷ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി പിഡി ജോഷി ഉദ്ഘാടനം ചെയ്തു. കെ ഇന്ദിര, പി എസ് വിനോദ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജോസഫ് മാത്യു ,എം പി സുരേഷ് കുമാർ ,സുരേഷ് പി ഗോപി എന്നിവർ സംസാരിച്ചു

കേരള എൻജിഒ യൂണിയൻ സി എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എല്ലാം തകർക്കുന്ന കേന്ദ്ര ബജറ്റും ഏവർക്കും തണലാകുന്ന കേരള ബജറ്റും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു വിഷയം അവതരിപ്പിച്ചു സംസാരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി എല്‍ മായ എന്നിവർ സംസാരിച്ചു യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും എം എസ് പ്രിയലാൽ നന്ദിയും പറഞ്ഞു

1973ലെ ഐതിഹാസിക സമരത്തിന് 50 വയസ്സ്. സമരവീര്യം1973ലെ ഐതിഹാസി സമരത്തിന് 50 വയസ്സ്. സമരവീര്യം കൊണ്ട് സമാനതകളില്ലാതെ ജ്വലിച്ച 54 ദിനരാത്രങ്ങൾ. കരുത്തുറ്റ സമരം മുന്നേറ്റം, പോരാട്ടത്തിന്റെ വീറിൽ, ഭരണാധികാരത്തിന്റെ ഹുങ്കിനെതിരെ നെഞ്ചുവിരിച്ച് പൊരുതി കയറിയ പണിമുടക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര നേതൃസംഗമം നടത്തി. അര നൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടത്തിന്റെ തീഷ്ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്നത്തെ സമര സേനാനികൾ ഒത്തുചേർന്നു. ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ ഈ പണിമുടക്ക് അറസ്റ്റും സസ്പെൻഷനും കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിന്മാറാൻ തയ്യാറായില്ല. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സമര നേതൃസംഗമം എഫ് എസ് സി ടി ഒ മുൻസംസ്ഥാന പ്രസിഡന്റ് കെ വി ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അഭിവാദ്യം അർപ്പിച്ചു. സമര സേനാനികളായിരുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന മാലൂർ ശ്രീധരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഐതിഹാസിക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു സമാനതകളില്ലാതെ ജ്വലിച്ച 54 ദിനരാത്രങ്ങൾ. കരുത്തുറ്റ സമരം മുന്നേറ്റം, പോരാട്ടത്തിന്റെ വീറിൽ, ഭരണാധികാരത്തിന്റെ ഹുങ്കിനെതിരെ നെഞ്ചുവിരിച്ച് പൊരുതി കയറിയ പണിമുടക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര നേതൃസംഗമം നടത്തി. അര നൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടത്തിന്റെ തീഷ്ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്നത്തെ സമര സേനാനികൾ ഒത്തുചേർന്നു. ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ ഈ പണിമുടക്ക് അറസ്റ്റും സസ്പെൻഷനും കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിന്മാറാൻ തയ്യാറായില്ല. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സമര നേതൃസംഗമം എഫ് എസ് സി ടി ഒ മുൻസംസ്ഥാന പ്രസിഡന്റ് കെ വി ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അഭിവാദ്യം അർപ്പിച്ചു. സമര സേനാനികളായിരുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന മാലൂർ ശ്രീധരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഐതിഹാസിക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു

ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധം. ത്രിപുരയിലെ പതിമൂന്നാം നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതൽ എണ്ണമറ്റ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരുമാണ് അക്രമത്തിന് ഇരയായി കൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും യോഗവും നടത്തി. എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം എഫ് .എസ് .ഇ.ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ബിജു എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് എന്നിവർ സംസാരിച്ചു

സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബജറ്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ യുടെ അഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനത്തെ കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബി സന്തോഷ്, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കുട്ടനാട്ടിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ഉഷാകുമാരി, രാജകുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ, സി സി നയനൻ എന്നിവരും മാവേലിക്കരയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, ഒ ബിന്ദു, ജി അനിൽ, വൈ ഇർഷാദ് എന്നിവരും സംസാരിച്ചു. ചേർത്തലയിൽ യൂണിയൻ ജില്ലാ ട്രഷറർ സി സിലിഷ്, ശ്രീകുമാർ, എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ ടൗൺ ഏരിയയിൽ നടന്ന പ്രകടനത്തെ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജി രാജേഷ്, കെ സതീഷ് എന്നിവർ അഭിവാദ്യം ചെയ്തു. ഹരിപ്പാട്ട് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പി പി അനിൽകുമാർ എ എസ് മനോജ്, ബി ബിനു എന്നിവരും കായംകുളത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് പി ജയകൃഷ്ണൻ എന്നിവരും അഭിവാദ്യം ചെയ്തു

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി. ആലപ്പുഴ കളക്ടറേറ്റിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബിജു, എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് സംസാരിച്ചു. മാവേലിക്കരയിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്ഘാടനം ചെയ്തു. എസ് എസ് ഇ ടി ഒ മേഖല പ്രസിഡന്റ് ഓമനക്കുട്ടൻ, കെ ജി ഒ എ ഏരിയ സെക്രട്ടറി സീന എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എസ് ധനപാൽ ഉദ്ഘാടനം ചെയ്തു. പ്രേംജിത്ത് ലാൽ പി എസ് വിനോദ് എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ എസ് മനോജ് ഉദ്ഘാടനം ചെയ്തു. ബി ബിനു സംസാരിച്ചു.