Kerala NGO Union

അടിയന്തരാവസ്ഥ ജനാധിപത്യ ധ്യംസനത്തിന്റെ അമ്പതാം വാർഷികം; എഫ് എസ് ഇ ടി ഒ സെമിനാർ നടത്തി – 2025 ജൂൺ 28

 കണ്ണൂർ; ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ജനാധിപത്യ ഇന്ത്യയെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയിലേക്ക് നയിച്ച ആഭ്യന്തര അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ജനാധിപത്യ ധ്വംസനത്തിന്റെ അമ്പതാം വാർഷികം എന്ന പേരിൽ എസ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.  കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വച്ച് നടന്ന സെമിനാർ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ […]

പുസ്തക ചർച്ച നടത്തി – 2025 ജൂൺ 24

കണ്ണൂർ; വായന പക്ഷാചരണത്തിന്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. പതിനൊന്നോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ എം വി ജനാർദ്ദനന്റെ പെരുമലയൻ എന്ന നോവലിനെ അടിസ്ഥാനമാക്കി നോവലും എഴുത്തുകാരനും ആസ്വാദനവും എന്ന പേരിൽനടത്തിയ പരിപാടിയിൽ ഡോ. രാജേഷ് കടന്നപ്പള്ളി, ബാബുരാജ് അയ്യല്ലൂർ എന്നിവർ നോവൽ ആസ്വാദന പ്രസംഗം നടത്തി. നോവലിസ്റ്റ് എം വി ജനാർദ്ദനൻ തൻ്റെ തീക്ഷ്ണമായ നോവൽ രചന അനുഭവവും പങ്കുവെച്ചു. പരിപാടിയിൽ […]

റവന്യു വകുപ്പിലെ അന്യായ സ്ഥലമാറ്റ മാനദണ്ഡം; എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി – 2025 ജൂൺ 24

കണ്ണൂർ; പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി റവന്യൂ വകുപ്പിൽ വി എഫ് എ/ ഒ എ തസ്തികകളിൽ അന്യായമായ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഇറക്കിയതിനെതിരെ കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ജില്ലാ കളക്ടറേറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പയ്യന്നൂരിൽ പി വി മനോജ് […]

യാത്രയയപ്പ് നൽകി – 2025 ജൂൺ 23

കണ്ണൂർ; മെയ് 31ന് സർവീസിൽ നിന്നും വിരമിച്ച കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്ന കെ രതീശൻ, ടി വി രജിത ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ പ്രശാന്ത് കുമാർ എന്നിവർക്ക് കണ്ണൂർ ടി കെ ബാലൻ സ്മാരക  ഹാളിൽ വച്ച് എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. യൂണിയൻ കണ്ണൂർ നോർത്ത് ഏരിയ […]

ജില്ലാ കൗൺസിൽ യോഗം – 2025 ജൂൺ 21

കണ്ണൂർ; കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ജൂലൈ 9ന്  കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന ജില്ല കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് […]

എഫ് എസ് ഇ ടി ഒ കണ്ണൂരിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു – 2025 ജൂൺ 19

കണ്ണൂർ; അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തണലിൽ ലോകത്തെ യുദ്ധ ഭീതിയിലാഴ്ത്തും വിധം ഏകപക്ഷീയമായ കടന്നാക്രമണങ്ങൾ അഴിച്ചുവിടുന്ന സയണിസ്റ്റ് ഭീകരതക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടി കെ ടി ശശി ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ യൂണിയൻ […]

ജീവനക്കാരുടെയും അധ്യാപകരുടെയും താലൂക്ക് കൺവെൻഷൻ – 2025 ജൂൺ 18

 കണ്ണൂർ; കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സർവീസ് സംഘടനകളും സംയുക്തമായി 2025 ജൂലൈ  9ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു.  കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ കെ എസ് ടി എ സംസ്ഥാന ട്രഷർ എ കെ ബീന ടീച്ചർ  […]

ജില്ലാ ലേബർ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രകടനം നടത്തി – 2025 ജൂൺ 18

കണ്ണൂർ; തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ സെക്കൻ്റ് ഗ്രേഡ്  തസ്തികയിൽ സംസ്‌ഥാനത്ത് മുൻപ് ഉണ്ടായിരുന്ന  3:1 നിയമനാനുപാതം  പുനസ്ഥാപിക്കണമെന്നും തൊഴിൽ മേഖലയിൽ വന്ന മാറ്റങ്ങളും ജോലിഭാരവും കണക്കിലെടുത്ത് വകുപ്പിന്റെ പുനഃസംഘടന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് ലേബർ കമ്മീഷണറേറ്റിനും മുന്നിലും ജില്ലാ ലേബർ ഓഫീസുകൾക്ക് മുന്നിലും കേരള എംജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കണ്ണൂരിൽ  നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി […]

കേരള എൻ ജി ഒ യൂണിയൻ മിയാവാക്കി വനവൽക്കരണത്തിന് തുടക്കം കുറിച്ചു – 2025 ജൂൺ 5

കണ്ണൂർ; ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് കേരള എൻ ജി ഒ യൂണിയൻ്റെ 15 ജില്ലാ കമ്മിറ്റികളും കുറഞ്ഞത് ഒന്നെങ്കിലും മിയാവാക്കി വനവൽക്കരണം നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി തയ്യാറാക്കുന്ന മിയാവാക്കി വനവൽക്കരണത്തിൻ്റെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൻ്റെ പരിസരത്ത് കണ്ണൂർ എഡിഎം ഇൻ ചാർജ്ജ് കെ വി ശ്രുതി പ്ലാവിൻ തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. ശാസ്ത്രീയമായ രീതിയിൽ വനം വകുപ്പിൻ്റെ സഹകരണത്തോടെ വനവൽക്കരണ പ്രവർത്തനം അടുത്ത ദിവസങ്ങളിൽ പൂർത്തീകരിക്കും. പരിപാടിയിൽ […]

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു – 2025 ജൂൺ 4

കണ്ണൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഉപരി പഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മയിൽ ഐ എം എൻ എസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഹരീഷ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ ഉദ്ഘാടനം […]