മഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കേരള എൻ. ജി. ഒ. യൂണിയൻ മഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് ആയ വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സഖാവ് എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം. എ. അജിത് കുമാർ ആദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി വായപ്പാറപ്പടി ഗവണ്മെന്റ് എൽ. പി സ്കൂളിന് സമീപം ആണ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖരായ ഇ പത്മനാഭൻ, സി വിജയഗോവിന്ദൻ എന്നിവരുടെ ഫോട്ടോ അനാഛാദനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി […]
കേരളത്തിന്‍റെ അവകാശപോരാട്ടത്തിന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാര്‍ഢ്യം
കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം നല്‍കാതെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെയും ഭരണഘടന ഉറപ്പു നല്‍കുന്ന ഫെഡറലിസം സംരക്ഷിക്കുന്നതിനും കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളും രാജ്യതലസ്ഥാനത്ത് നടത്തിയ ഐതിഹാസിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 1000 കേന്ദ്രങ്ങളില്‍ ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി. സംസ്ഥാനങ്ങളുടെ ഭരണനിര്‍വ്വഹണ പ്രക്രിയയിലും ധനവിനിയോഗത്തിലും കൈകടത്താനും അതുവഴി ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്‍റെ നീക്കങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചിട്ടുള്ളത്. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.ജിഒ.യൂണിയന്‍ വജ്രജൂബിലി- ഏരിയകേന്ദ്രങ്ങളില്‍ പതാക ഉയര്ത്തി
കേരള എന്‍.ജി.ഒ.യൂണിയന്‍ വജ്രജൂബിലി പരിപാടികള്‍ക്ക് തുടക്കമായി. 27ന് രാവിലെ ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. 1962 ഒക്ടോബര്‍ 27,28 തിയ്യതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് എന്‍.ജി.ഒ.യൂണിയന്‍ രൂപീകരിച്ചത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 60-ാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കമായാണ് പരിപാടി സംഘടിപ്പിച്ചത്. മെച്ചപ്പെട്ട വേതനഘടനക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ തുടങ്ങി തൊഴില്‍ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള നിരന്തര സമരങ്ങള്‍ അനിവാര്യമായിരിക്കുന്ന വര്‍ത്തമാനകാലം വരെയുള്ള 60 വര്‍ഷക്കാലവും ത്യാഗപൂര്‍ണ്ണവും നിരന്തരവുമായ പ്രക്ഷോഭങ്ങള്‍ക്കാണ് സംഘടന നേതൃത്വം നല്‍കിയത്. […]
ലഹരിക്കെതിരെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിരോധ സദസ്സുകള്‍
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പ്രതിരോധ സദസ്സുകള്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സദസ്സുകള്‍ സംഘടിപ്പിച്ചത്. മലപ്പുറം ബി2 ബ്ലോക്കില്‍ സംഘടിപ്പിച്ച സദസ്സ് കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.ശിവശങ്കരന്‍, അബ്ദുള്‍ മുയീസ് മുല്ലപ്പള്ളി എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പ്രതിരോധശൃംഖല
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രതിരോധ ശൃംഖല തീര്‍ത്തു. സമൂഹത്തിന്‍റെ സമസ്ത മേഖലയെയും ബാധിക്കുന്ന തരത്തില്‍ ലഹരി മാഫിയ പടര്‍ന്നു പിടിക്കുകയാണ്. മുമ്പില്ലാത്ത വിധം പുതുതലമുറ ലഹരി പദാര്‍ത്ഥങ്ങള്‍ സംസ്ഥാനത്തിനകത്ത് ഭയാനകമാംവിധം പ്രചരിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ദിനംപ്രതി മയക്കുമരുന്ന് പിടികൂടുന്ന വാര്‍ത്തകള്‍ വരുന്നു. നിയമങ്ങള്‍ കൊണ്ടു മാത്രം ഈ വിപത്തിനെ നേരിടാന്‍ കഴിയില്ല. ജനകീയമായ ജാഗ്രതയും ഇടപെടലും ആവശ്യമാണ്. അതിന് വലിയ തരത്തിലുള്ള […]