Kerala NGO Union

കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.ചെന്നീർക്കര ഗവ.ഐ.ടി.ഐ.പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് വാർഡ് മെമ്പർ ശ്രീ എം.ആർ.മധു ഉദ്ഘാടനം നിർവഹിച്ചു.

നാം ഇന്ത്യയിലേ ജനങ്ങൾ : കലാകാരന്മാരേ ആദരിച്ചു

പത്തനംതിട്ട:കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലയുടെ കലാകായിക സമിതിയായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 25 മുതൽ 28 വരെയുള്ള തീയതികളിൽ നാം ഇന്ത്യയിലെ ജനങ്ങൾ എന്ന കലാജാഥ നടത്തി. ഭരണഘടനാ മൂല്യങ്ങളും സ്ഥിതി സമത്വവും മതനിരപേക്ഷ ചിന്തകളും തച്ചുതകർക്കുന്ന വർത്തമാനകാല ഇന്ത്യയിൽ ചോദ്യങ്ങൾ ഉയർത്തി ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് കലാ ജാഥ നടത്തിയത്. അക്രമത്തിനും അനീതിക്കുമെതിരേ ശബ്ദിക്കുന്നവരേ അടിച്ചമർത്തുന്ന ഈ കാലഘട്ടത്തിൽ വർഗീയതയെ മറയാക്കി ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിട്ട് അധികാരം […]

കേരള എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു

കേരള എൻജിഒ യൂണിയൻ പത്തനംതിട്ട 41 ആം ജില്ലാ സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ എസ് ഷൈൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. രാവിലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ജി ബിനുകുമാർ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി ആർ പ്രവീൺ പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ എസ് ബിനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.    

വനിതാ ദിനം എഫ്.എസ്.ഇ.ടി.ഒ. പ്രഭാഷണം നടത്തി

സാർവ്വ ദേശീയ വനിത ദിനത്തോട് അനുബന്ധിച്ചു എഫ്.എസ്.ഇ.ടി.ഒ. പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ “സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ചേർത്തല എൻ.എസ്.എസ്. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എൻ.രേണുക ഉദ്ഘാടനം ചെയ്തു. നിലവിലുള്ള സാമൂഹ്യ സാമ്പത്തിക ക്രമത്തിന്റെ ഉടച്ചു വാർപ്പിലൂടെ മാത്രമേ ലിംഗനീതിയിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന വസ്തുത തിരിച്ചറിഞ്ഞ് അതിനായുള്ള പരിശ്രമങ്ങൾ തുടരുന്നതിനൊപ്പം നിലവിലെ സ്ത്രീ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ടെന്ന് ഡോ. രേണുക […]

നാം ഇന്ത്യയിലെ ജനങ്ങൾ : എൻ.ജി.ഒ. യൂണിയൻ ജില്ലാ കലാജാഥ പര്യടനമാരംഭിച്ചു.

കേരള എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസ്റ്റീവ് ആർട്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ കലാജാഥ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് പര്യടനം ആരംഭിച്ചു. കേന്ദ്രസർക്കാരിൻ്റെ വർഗീയ പ്രീണന നയങ്ങളും ജനവിരുദ്ധ നായങ്ങളും കലാജാഥയിൽ തുറന്നു കാട്ടും. ആനുകാലിക സംഭവവികാസങ്ങൾ വിഷയമാക്കിക്കൊണ്ടുള്ള തെരുവുനാടകം, സംഗീതശില്പം, പാട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള പരിപാടികളാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 26 മുതൽ 28 വരെ ജില്ലയിലുടനീളം പര്യടനം നടത്തും. കലാജാഥയുടെ ഉദ്ഘാടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ […]

എൻ.ജിഒ യൂണിയൻ വജ്ര ജൂബിലി- മല്ലപ്പുഴശ്ശേരിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച മൂന്നാമത്തേ വീടിൻ്റെ താക്കോൽ കൈമാറി. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുറുന്താർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഓമല്ലൂർ ശങ്കരനാണ് താക്കോൽ കൈമാറിയത്. പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ശ്രമദാനം ഉൾപ്പെടെ നടത്തിയാണ് വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാനത്ത് അതിദരിദ്രരുടെ പട്ടികയിൽ നിന്നും കണ്ടെത്തിയ 60 കുടുംബങ്ങൾക്കാണ് എൻ.ജി.ഒ യൂണിയൻ വീട് നിർമ്മിച്ച് നല്കുന്നത്.ജില്ലയിൽ പ്രമാടം,ഏഴംകുളം പഞ്ചായത്തുകളിൽ നിർമ്മിച്ച വജ്രജൂബിലി വീടുകൾ ഗുണഭോക്താക്കൾക്ക് […]

സർക്കാർ ജീവനക്കാരും, അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജില്ലാ മാർച്ച് നടത്തി

സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും, അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ ജി ഒ എ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹന ചന്ദ്രൻഉദ്ഘാടനം ചെയ്തു.  

എൻ.ജിഒ യൂണിയൻ വജ്ര ജൂബിലി: വീടിന്റെ താക്കോൽ കെ പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു കൈമാറി

കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് അടൂർ ഏഴംകുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ഏഴംകുളത്തുവച്ച് നടന്ന ചടങ്ങിൽ പത്തനംതിട്ട പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു കൈമാറി.ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി സുരേഷ് കുമാർ , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ .തുളസീധരൻ പിള്ള, കൊടുമൺ ഇ എം എസ് സ്പോർട്സ് അക്കാഡമി ചെയർമാൻ എ എൻ സലിം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശ വി.എസ് പഞ്ചായത്ത് അംഗങ്ങളായ ബാബു […]

പത്തനംതിട്ട ജില്ലയിലെ ജനറൽബോഡികൾ ചേർന്നു .

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം ഡിസംബർ മൂന്നാം തീയതി എറണാകുളത്ത് വെച്ച് ചേർന്നു. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജില്ലയിലെ എല്ലാ ഏരിയകളിലും ജനറൽബോഡികൾ വിളിച്ചു ചേർത്തു. അടൂർ ഏരിയ ജനറൽബോഡി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, പത്തനംതിട്ട സിവിൽ സ്റ്റേഷൻ, തിരുവല്ല, പത്തനംതിട്ട ടൗൺ ഏരിയ ജനറൽബോഡികൾ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, റാന്നി, കോന്നി ഏരിയ ജനറൽബോഡികൾ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, […]

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അണി ചേരുക -കേരള എൻ.ജി ഒ യൂണിയൻ

കേന്ദ്രസർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കാനും ജനപക്ഷ ബദൽ നയങ്ങളുടെ കാവലാളാവാനും കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന്‌ നടന്ന സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുന്നതിന് യൂണിയൻ ജില്ലാ കൗൺസിൽ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്നു.യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ. ഉദയൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എസ് ഷീജ , എസ്.ഷെറീനാ ബീഗം, ജി. സീമ , […]